'പാകിസ്ഥാൻ നിങ്ങളുടെ ശത്രുവല്ല; ഇരുരാജ്യങ്ങളും പോരാടുന്നത് ഒരേ ശത്രുവിനെതിരെ': വസിം അക്രം

news18
Updated: March 1, 2019, 12:10 PM IST
'പാകിസ്ഥാൻ നിങ്ങളുടെ ശത്രുവല്ല; ഇരുരാജ്യങ്ങളും പോരാടുന്നത് ഒരേ ശത്രുവിനെതിരെ': വസിം അക്രം
wasim akram
  • News18
  • Last Updated: March 1, 2019, 12:10 PM IST
  • Share this:
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും പോരാടുന്നത് ഒരേ ശത്രുവിനെതിരെയാണെന്ന് മുൻ പാക് ക്രിക്കറ്റ് താരം വസിം അക്രം. ട്വിറ്ററിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 'ഹൃദയം കൊണ്ട് ഇന്ത്യയോട് അപേക്ഷിക്കുകയാണ്, പാകിസ്ഥാൻ നിങ്ങളുടെ ശത്രുവല്ല, നിങ്ങളുടെ ശത്രു ഞങ്ങളുടെയും ശത്രുവാണ്! ഇരുരാജ്യങ്ങളും സമാന പോരാട്ടമാണ് നടത്തുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും എത്ര ചോര കൂടി വീഴണം. ഭീകരവാദത്തെ തോൽപിക്കണമെങ്കിൽ സഹോദരരെ പോലെ ഒരുമിച്ച് നിന്ന് പോരാടേണ്ടതുണ്ട്'- വസിം അക്രം കുറിച്ചു.

എന്നാൽ, വസിം അക്രമത്തിന്റെ ട്വീറ്റിന് താഴെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ എന്തു പോരാട്ടമാണ് നടത്തുന്നതെന്നും മസൂദ് അസഹറിനെ പോലുള്ളവരെ പിന്തുണക്കുന്ന രാജ്യം എങ്ങനെയാണ് ഭീകരവാദത്തിനെതിരെ നടപടി എടുക്കുന്നതും എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
First published: March 1, 2019, 11:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading