ശ്രീനഗറിൽ പിഡിപി നേതാവ് തീവ്രവാദി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
- Published by:Gowthamy GG
- news18-malayalam
Last Updated:
പിഡിപി നേതാവ് പർവൈസ് ഭട്ടിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പർവൈസ് ഭട്ട് രക്ഷപ്പെട്ടു.
ശ്രീനഗർ: ശ്രീനഗറിലെ നാറ്റിപോരയിൽ പിഡിപി നേതാവിന്റെ വീടിനു നേരെ തീവ്രവാദി ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്പപ്പെട്ടു. പിഡിപി നേതാവ് പർവൈസ് ഭട്ടിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പർവൈസ് ഭട്ട് രക്ഷപ്പെട്ടു.
ശൈത്യകാലത്ത് ധരിക്കുന്ന പരമ്പരാഗത കശ്മീരി വസ്ത്രം ധരിച്ചാണ് തീവ്രവാദികൾ എത്തിയതെന്ന് ഭട്ട് പറഞ്ഞു. -എകെ റൈഫിളുകളും ഇവരുടെ പക്കലുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. തന്റെ വസതിയിലെത്തിയ തീവ്രവാദികൾ ആയുധങ്ങൾ പുറത്തെടുത്തയുടനെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ കോൺസ്റ്റബിളിന് പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലായിരിക്കെയാണ് ഉദ്യോഗസ്ഥൻ മരിച്ചത്. മുഖ്യധാരാ രാഷ്ട്രീയത്തിൽ ചേർന്നതിനുശേഷം തനിക്കുനേരെ ഉണ്ടായ മൂന്നാമത്തെ ആക്രമണമാണിതെന്ന് ഭട്ട് അവകാശപ്പെട്ടു. അദ്ദേഹം നേരത്തെ ഹിസ്ബുൾ മുജാഹിദ്ദീന്റെ തീവ്രവാദിയായിരുന്നു.
advertisement
അതേസമയം സർക്കാർ കഴിഞ്ഞ വർഷം തന്റെ സുരക്ഷ കുറച്ചതായും ഇപ്പോൾ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2020 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശ്രീനഗറിൽ പിഡിപി നേതാവ് തീവ്രവാദി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു