ഐഎസ് തീവ്രവാദികൾ കൊച്ചിയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്: സുരക്ഷ ശക്തമാക്കി

Last Updated:

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കൂട്ടമായെത്തുന്നതാണ് ഭീകരവാദികള്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ കാരണമെന്നാണ് ഇന്റലിജന്‍സ് നിഗമനം.

കൊച്ചി : ശ്രീലങ്കൻ ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊച്ചിയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഫോർട്ട് കൊച്ചിയിലടക്കം സുരക്ഷ ശക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കൂട്ടമായെത്തുന്നതാണ് ഭീകരവാദികള്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ കാരണമെന്നാണ് ഇന്റലിജന്‍സ് നിഗമനം.
സമുദ്രാതിര്‍ത്തിയിലൂടെ എളുപ്പമെത്താന്‍ കഴിയുന്നതും ഫോര്‍ട്ട് കൊച്ചിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരസംരക്ഷണ സേനയും നാവിക സേനയും അതീവ ജാഗ്രതയിലാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഇടവഴികളില്‍ പോലും 24 മണിക്കൂറും പോലീസിന്റെ നിരീക്ഷണമുണ്ട്.
മുറികളെടുത്ത് താമസിയ്ക്കുന്നവരേക്കുറിച്ച് ക്യത്യമായി വിവരങ്ങള്‍ നല്‍കണമെന്ന് ഹോട്ടലുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും നിര്‍ദ്ദേശം നല്‍കി.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പരുകളും പ്രചരിപ്പിക്കുന്നുണ്ട്.
advertisement
അതേസമയം ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയില്‍ പകുതിയിലധികം ഹോം സ്‌റ്റേകളും താമസക്കാരേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടില്ലെന്നാണ് സൂചന. ആ സാഹചര്യത്തിൽ വിവരങ്ങള്‍ നല്‍കാത്തയിടങ്ങളില്‍ റെയ്ഡ് നടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും പൊലീസ് പദ്ധതിയിടുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐഎസ് തീവ്രവാദികൾ കൊച്ചിയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്: സുരക്ഷ ശക്തമാക്കി
Next Article
advertisement
'കോടതിയിലെത്തി ഉറക്കം; വന്നത് 10 ദിവസത്തിൽ താഴെ'; നടിയെ ആക്രമിച്ച കേസിൽ അഡ്വ. മിനിക്കെതിരെ വിചാരണ കോടതി
'കോടതിയിലെത്തി ഉറക്കം; വന്നത് 10 ദിവസത്തിൽ താഴെ'; നടിയെ ആക്രമിച്ച കേസിൽ അഡ്വ. മിനിക്കെതിരെ വിചാരണ കോടതി
  • നടിയെ ആക്രമിച്ച കേസിൽ അഭിഭാഷക മിനി പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ എത്തിയത്

  • കോടതിയിൽ എത്തിയപ്പോൾ അരമണിക്കൂറിൽ താഴെ മാത്രമാണ് അഭിഭാഷക ഉണ്ടാകാറുള്ളതെന്നും കോടതി പറഞ്ഞു

  • കോടതിയിൽ അഭിഭാഷക ഉറങ്ങുകയാണെന്നത് പതിവായിരുന്നുവെന്നും അതിനെതിരെ കോടതി ശക്തമായ വിമർശനം ഉന്നയിച്ചു

View All
advertisement