പ്രധാനമന്ത്രി മോദി പ്രോട്ടോക്കോള്‍ മാറ്റിവെച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനെ നേരിട്ടെത്തി സ്വീകരിച്ച് കാറില്‍ ഒന്നിച്ച് യാത്ര
- Published by:Sarika N
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ സുരക്ഷാ പരിവാരത്തിന്റെ ഭാഗമായ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഒന്നിച്ചിരുന്നാണ് ഇരുനേതാക്കളും യാത്ര ചെയ്തത്
വിദേശരാജ്യങ്ങളിലെ നേതാക്കന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ നേരിട്ടെത്തി സ്വീകരിക്കുന്നത് സാധാരണ കാഴ്ചയല്ല. വിമാനത്താവളത്തില്‍ നിന്ന് ഒരേ കാറില്‍ ആ നേതാവിനൊപ്പം അദ്ദേഹം യാത്ര ചെയ്യുന്നത് അതിലും അപൂര്‍വമാണ്. വ്യാഴാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഈ രണ്ട് കാര്യങ്ങളും തിരുത്തപ്പെട്ടു. വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി മോദി പുടിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാന റാംപിന്‍ പുടിനെ സ്വീകരിക്കാനുള്ള മോദിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും റഷ്യന്‍ സംഘത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ക്രെംലിന്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെ പ്രധാനമന്ത്രി മോദി മുമ്പ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷാ പരിവാരത്തിന്റെ ഭാഗമായ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഒന്നിച്ചിരുന്നാണ് ഇരുനേതാക്കളും വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്തത്. ഈ കാറിലാകട്ടെ ഇന്ത്യയുടെയും റഷ്യയുടെയും പതാകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സാധാരണ പ്രധാനമന്ത്രി മോദി കറുത്ത റേഞ്ച് റോവര്‍ സെന്റിനലിലാണ് യാത്ര ചെയ്യാറാണ്. എന്നാല്‍ പുടിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആ കാര്‍ ഉപയോഗിച്ചില്ല. യാത്രാ മധ്യേ ഇരുനേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
പുടിനുമൊപ്പമുള്ള പ്രധാനമന്ത്രി മോദിയുടെ യാത്ര ഉഭയകക്ഷി ഉച്ചകോടികളുടെ സംവിധാനത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ (2017ലെ റോഡ് ഷോയ്ക്കിടെ), മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ (2024 റോഡ് ഷോയ്ക്കിടെ), ഈ വര്‍ഷം ആദ്യം വ്‌ളാഡിമിര്‍ പുടിന്‍ (ചൈനയിലെ ടിയാന്‍ജിനില്‍ എസ്‌സിഒ ഉച്ചകോടിക്ക് ശേഷം) എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി മോദി മുമ്പ് കാറില്‍ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഒരു നേതാവിനൊപ്പം വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സ്വീകരിച്ച് ഇന്ത്യയിലെ വസതിയിലേക്ക് യാത്ര ചെയ്യുന്ന ആദ്യ സംഭവമാണിത്.
advertisement
റഷ്യന്‍ അധികൃതര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഓറസ് സെനറ്റ് കാറിലാണ് പുടിന്‍ സാധാരണയായി യാത്ര ചെയ്യുന്നത്. ചൈനയില്‍വെച്ച് ഈ കാറില്‍ മോദി പുടിനൊപ്പം യാത്ര ചെയ്തിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാനുള്ള പുടിന്റെ സന്നദ്ധതയെ പരസ്പരമുള്ള ബഹുമാനമായി കാണക്കാക്കാം.
റഷ്യന്‍ വാഹന നിര്‍മാതാക്കളായ ഔറസ് മോട്ടോഴ്‌സ് നിര്‍മിച്ച പൂര്‍ണ സുരക്ഷയൊരുക്കിയ ആഡംബര ലിമോസിന്‍ ആണ് ഔറസ് സെനറ്റ്. ആഭ്യന്തര, വിദേശ യാത്രകള്‍ക്കായി പുടിന്‍ ഉപയോഗിക്കുന്ന റഷ്യയുടെ ഔദ്യോഗിക സ്‌റ്റേറ്റ് ലിമോസിന്‍ ആണിത്. ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന ലിമോസിന്‍ ആഡംബരവും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വളരെ മൃദുവായ ഇന്റീരിയറും വിശിഷ്ടവ്യക്തികള്‍ക്ക് ഇരിക്കാനുള്ള സ്ഥലം, ആശയവിനിമയ ഉപകരണങ്ങള്‍, സുരക്ഷയ്ക്കായുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഈ വാഹനത്തില്‍ ഉള്‍പ്പെടുന്നു.
advertisement
എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ മോദിയും പുടിനും ഈ കാറിനുള്ളില്‍ ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 05, 2025 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി മോദി പ്രോട്ടോക്കോള്‍ മാറ്റിവെച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനെ നേരിട്ടെത്തി സ്വീകരിച്ച് കാറില്‍ ഒന്നിച്ച് യാത്ര


