'അഴിമതിക്കും പ്രീണനത്തിനും കുടുംബവാഴ്ചക്കും എതിരെ ഒരു സഹിഷ്ണുതയും ഇല്ലെന്ന് ഇന്നത്തെ ജനവിധി തെളിയിച്ചു'; പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Arun krishna
- news18-malayalam
Last Updated:
പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഉജ്വല വിജയത്തില്‍ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയങ്ങൾ നേടിയ സാഹചര്യത്തിൽ , അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി ഹാട്രിക് നേടുമെന്ന് മോദി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും പ്രീണനത്തിനും കുടുംബവാഴ്ചക്കും എതിരെ ഒരു സഹിഷ്ണുതയും ഇല്ലെന്ന് ഇന്നത്തെ ജനവിധി തെളിയിച്ചു. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനങ്ങൾ മുന്നോട്ട് പോകുമെന്ന് വോട്ടർമാര്‍ക്ക് അറിയാം. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും അതിന്റെ ഗുണം ലഭിക്കും. അതിനാലാണ് വോട്ടർമാര്‍ ബിജെപിയെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നതെന്ന് മോദി പറഞ്ഞു.
"രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ദേശവിരുദ്ധ ഘടകങ്ങളെയും ആശയങ്ങളെയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയം ചെയ്യുന്നത് നിർത്തുക" എന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, ബിജെപിയുടെ കേന്ദ്ര സർക്കാർ രാജ്യത്ത് ആരംഭിച്ച അഴിമതിക്കെതിരെയുള്ള പ്രചാരണത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പറഞ്ഞു.
advertisement
‘‘ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു.
രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നടന്നു . എന്റെ മുന്നിൽ നാല് ജാതികളാണുള്ളത് , സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണെന്നും മോദി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 03, 2023 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അഴിമതിക്കും പ്രീണനത്തിനും കുടുംബവാഴ്ചക്കും എതിരെ ഒരു സഹിഷ്ണുതയും ഇല്ലെന്ന് ഇന്നത്തെ ജനവിധി തെളിയിച്ചു'; പ്രധാനമന്ത്രി നരേന്ദ്രമോദി