'സൗഹൃദം നിലനിലർത്തേണ്ടത് എല്ലാവരുടെയും കടമ'; അയോധ്യ വിധിയ്ക്ക് മുമ്പ് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
Last Updated:
പ്രധാനമന്ത്രി വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്
ന്യൂഡൽഹി: അയോധ്യകേസ് വിധിയുടെ പശ്ചാതലത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി. അയോധ്യയെ പറ്റി അനാവശ്യപരാമർശങ്ങൾ പാടില്ലെന്ന് നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. രാജ്യത്ത് സൗഹൃദം നിലനിലർത്തേണ്ടത് എല്ലാവരുടെയും കടമായാണെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
അതേസമയം വിധിയുടെ പശ്ചാതലത്തിൽ മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈമാസം 18 വരെയാണ് നിരോധനാജ്ഞ. വിധിക്ക് ശേഷം ആഹ്ളാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളും കർശന നിരീക്ഷണത്തിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2019 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സൗഹൃദം നിലനിലർത്തേണ്ടത് എല്ലാവരുടെയും കടമ'; അയോധ്യ വിധിയ്ക്ക് മുമ്പ് മുന്നറിയിപ്പുമായി പ്രധാനമന്ത്രി