PM Modi interview: '2014-ല്‍ എന്നെ അധികമാർക്കും അറിയാമായിരുന്നില്ല; ഇപ്പോള്‍ അങ്ങനെയല്ല'; മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് നരേന്ദ്ര മോദി

Last Updated:

'2014-മോദിയെ അധികം ആര്‍ക്കും അറിയില്ലായിരുന്നു, എന്നിട്ടും വലിയ ഭൂരപക്ഷത്തോടെ അവര്‍ എനിക്ക് വോട്ട് ചെയ്തു. ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷത്തോളമായിരിക്കുന്നു'

 (Getty)
(Getty)
മൂന്നാം തവണയും താന്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024-ലെ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ശരിയായി തന്നെ വിധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്ന് മണികണ്‍ട്രോൾ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
''2014-മോദിയെ അധികം ആര്‍ക്കും അറിയില്ലായിരുന്നു, എന്നിട്ടും വലിയ ഭൂരപക്ഷത്തോടെ അവര്‍ എനിക്ക് വോട്ട് ചെയ്തു. ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷത്തോളമായിരിക്കുന്നു. അവര്‍ മോദിയെ എല്ലായിടത്തും കണ്ടിട്ടുണ്ട്- ചന്ദ്രയാന്‍ ദൗത്യത്തിലൂടെയും സമീപകാല യുഎസ് സന്ദര്‍ശനത്തിലൂടെയുമെല്ലാം. ജനങ്ങള്‍ക്കിപ്പോള്‍ എന്നെ നന്നായി അറിയാം. അടുത്തതവണയും അവര്‍ ശരിയായി തന്നെ വോട്ട് ചെയ്യുമെന്നകാര്യത്തില്‍ എനിക്ക് സംശയമില്ല '', പ്രധാനമന്ത്രി മണികണ്‍ട്രോളിനോട് പറഞ്ഞു.
advertisement
 
സുസ്ഥിരവും ശക്തവുമായ ഒരു സര്‍ക്കാരിനായുള്ള ജനങ്ങളുടെ ആവശ്യത്തിനൊപ്പം പ്രധാനമന്ത്രിയുടെ ജനപ്രീതി എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. അതിനാല്‍, 2024-ല്‍ ചരിത്രപരമായ വിധി സമ്മാനിക്കുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
2014-നേക്കാള്‍ വമ്പിച്ച ഭൂരിഭക്ഷം 2019-ല്‍ ലഭിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബിജെപി കരുതുന്നു. ഇത് കൂടാതെ, ചന്ദ്രയാന്‍ -3 ദൗത്യ വിജയം, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എല്‍1 ദൗത്യം, ജി20 അധ്യക്ഷപദം, യുഎസ്, ഫ്രാന്‍സ് സന്ദര്‍ശനങ്ങളുടെ വിജയം, ഒട്ടേറെ വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിരവധി നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ആഗോളതലത്തില്‍ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. അതുകൊണ്ടാണ് 'ഇന്ത്യ' പോലുള്ള സഖ്യത്തില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കാത്തതെന്ന് ബിജെപി കരുതുന്നു.
advertisement
ആഴത്തിലുള്ള വളര്‍ച്ചയും പരിഷ്‌കാരങ്ങളും പ്രാപ്തമാക്കുന്നതിന് ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിന്റെ പ്രധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി തന്റെ അഭിമുഖത്തില്‍ ഊന്നിപ്പറഞ്ഞു. ''ജനങ്ങള്‍ ഞങ്ങളില്‍ അഭൂതപൂര്‍വമായ വിശ്വാസം അര്‍പ്പിക്കുന്നത് ഞങ്ങള്‍ക്ക് ഒരു പദവിയും ബഹുമതിയുമാണ്. അവര്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം നല്‍കിയത് ഒരു തവണയല്ല, രണ്ടുതവണയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുകയായിരുന്നു ആദ്യത്തെ ഉത്തരവാദിത്വം. രണ്ടാമത്തേത് ആകട്ടെ, അതിലും വലുതായിരുന്നു. രാജ്യത്തിന്റെ പ്രകടനത്തെക്കുറിച്ചും ഭാവി പദ്ധതികളെയും കുറിച്ചുള്ളതായിരുന്നു അത്'', പ്രധാനമന്ത്രി പറഞ്ഞു.
advertisement
''ഈ രാഷ്ട്രീയ സ്ഥിരത മൂലം മറ്റുള്ള മേഖലയിലും ആഴമേറിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായി. സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം പരിഷ്‌കാരങ്ങള്‍ ഉണ്ടായി,''പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ കീഴില്‍ രാജ്യം ശരിയായ പാതയിലാണെന്ന് ബിജെപി ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയെല്ലാം ശരിയായ ദിശയിലാണെന്ന് ബിജെപി ഊന്നിപ്പറയുന്നു. രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് ലോകനിരക്കിനേക്കാള്‍ രണ്ട് ശതമാനം താഴെയാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും പാചകവാതകത്തിന്റെ വില 200 രൂപയോളം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ദീര്‍ഘകാലമായി രാജ്യത്ത് നിലനിന്ന ഉത്തരവാദിത്വമില്ലാത്ത സാമ്പത്തിക നയങ്ങള്‍ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരാണ് അതുകൊണ്ട് കൂടുതല്‍ അനുഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെതിരേയുള്ള കടന്നാക്രമണമായാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi interview: '2014-ല്‍ എന്നെ അധികമാർക്കും അറിയാമായിരുന്നില്ല; ഇപ്പോള്‍ അങ്ങനെയല്ല'; മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് നരേന്ദ്ര മോദി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement