പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

Last Updated:

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് വെച്ചുപൊറുപ്പിക്കില്ലെന്ന് നാം വ്യക്തമായി പറയണമെന്നും പ്രധാനമന്ത്രി

News18
News18
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന‌് പ്രഖ്യാപനത്തില്‍ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം ഭീകരവാദത്തിൻറെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല ഭീകരവാദത്തെയും മതമൗലികവാദത്തെയും ശക്തമായി ചെറുക്കും.
തിങ്കളാഴ്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയെ ശക്തമായി അപലപിച്ചു. ഭീകരത മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് നയം പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ചില രാജ്യങ്ങൾ ഭീകരതയ്ക്ക് തുറന്ന പിന്തുണ നൽകുന്നത് നമുക്ക് എപ്പോഴെങ്കിലും സ്വീകാര്യമാകുമോ എന്ന് പ്രധാനമന്ത്രി മോദി ചോദിച്ചു.
advertisement
"പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ഒരു ആക്രമണം മാത്രമായിരുന്നില്ല, മറിച്ച് മാനവികതയിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളോടുമുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു. ഇത് ഗൗരവമേറിയ ഒരു ചോദ്യം ഉയർത്തുന്നു - ഭീകരതയെ പരസ്യമായി പിന്തുണയ്ക്കുന്ന ഒരു രാജ്യം നമ്മളിൽ ആർക്കെങ്കിലും സ്വീകാര്യമാകണോ?"എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്.
"ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് വെച്ചുപൊറുപ്പിക്കില്ലെന്ന് നാം വ്യക്തമായി പറയണം," പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരിപാടിയിൽ പങ്കെടുത്തപ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞു.
"ഭീകരവാദവും തീവ്രവാദവും മനുഷ്യരാശിക്കുള്ള സംയുക്ത വെല്ലുവിളിയാണ്. ഈ ഭീഷണികൾ നിലനിൽക്കുമ്പോൾ ഏതൊരു രാജ്യത്തിനും, ഏതൊരു സമൂഹത്തിനും സുരക്ഷിതത്വം തോന്നാൻ കഴിയില്ല," സുരക്ഷ എല്ലാ രാജ്യത്തിന്റെയും അവകാശമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
അൽ-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകൾക്കും അവരുടെ കൂട്ടാളികൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃത്വം നൽകിയിട്ടുണ്ട്, എല്ലാത്തരം ഭീകരവാദ ധനസഹായത്തെയും ഞങ്ങൾ എതിർക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് കൂടുതൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, "പഹൽഗാമിൽ ഭീകരതയുടെ വളരെ മോശം മുഖമാണ് നമ്മൾ കണ്ടത് . നമ്മോടൊപ്പം നിന്ന എല്ലാ സൗഹൃദ രാഷ്ട്രങ്ങൾക്കും ഞാൻ നന്ദി പറയുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം
Next Article
advertisement
ആർഎസ്എസ് നൂറാം വാർഷിക ആഘോഷം: വിജയദശമിയിൽ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ
ആർഎസ്എസ് നൂറാം വാർഷിക ആഘോഷം: വിജയദശമിയിൽ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ
  • ആർഎസ്എസിന്റെ നൂറാം വാർഷിക ആഘോഷം 2025 മുതൽ 2026 വരെ നീണ്ടുനിൽക്കും.

  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അമ്മ കമൽത്തായി ഗവായി മുഖ്യാതിഥി.

  • 1925ൽ സ്ഥാപിതമായ ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായി വളർന്നു.

View All
advertisement