ശബരിമലയിലും മുത്തലാഖിലും വ്യത്യസ്ത നിലപാടെന്ന് പ്രധാനമന്ത്രി
Last Updated:
ന്യൂഡൽഹി: ശബരിമല വിഷയത്തിലും മുത്തലാഖ് വിഷയത്തിലും വ്യത്യസ്ത നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവർഷദിനത്തിൽ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ശബരിമലയിലേത് ക്ഷേത്രാചാരമാണ്. ചില ക്ഷേത്രങ്ങൾക്ക് അതിന്‍റേതായ ആചാരങ്ങളുണ്ട്. ശബരിമല വിഷയത്തിൽ ഇന്ദു മൽഹോത്രയുടെ വിധിയിലെ നിരീക്ഷണങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH #PMtoANI on different stand of BJP on triple talaq&Sabarimala: These are two separate things.Most Islamic countries have banned triple talaq. So it is not a matter of religion or faith. It is an issue of gender equality,matter of social justice. It is not an issue of faith pic.twitter.com/EA655dDqTO
— ANI (@ANI) January 1, 2019
advertisement
അതേസമയം, മുത്തലാക്കും ശബരിമലയും വ്യത്യസ്‌ത വിഷയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുത്തലാഖ് വിശ്വാസ വിഷയമല്ല, ലിംഗസമത്വത്തിന്‍റെ പ്രശ്‌നമാണ്. മുസ്‌ലിം രാജ്യങ്ങൾ പോലും നിരോധിച്ചതാണ് മുത്തലാഖ്. അതുകൊണ്ടു തന്നെ, മുത്തലാഖ് മതവിശ്വാസത്തിന്‍റെ പ്രശ്നമല്ല.
ഇത് ലിംഗസമത്വത്തിന്‍റെയും സാമൂഹ്യസമത്വത്തിന്‍റെയും പ്രശ്നമാണ്. മുത്തലാഖ് ഒരിക്കലും വിശ്വാസത്തിന്‍റെ പ്രശ്നമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2019 7:40 PM IST