ബംഗളൂരൂ: കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റിൽ തമിഴ് നാട് എസ് എസ്ഐ വിൽസണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനും അൽ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബംഗളൂരൂവിൽ അറസ്റ്റിലായി. ബംഗളൂരൂ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെയും മൂന്ന് കൂട്ടാളികളെയും ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിള പ്രതികൾ ഉൾപ്പെട്ട അൽ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു ഗുരപ്പനപ്പാള സ്റ്റേഷൻ അതിർത്തിയിൽ നിന്നാണ് മെഹബൂബ് പാഷ പിടിയിലായത്. ഇയാളുടെ സംഘത്തിൽപെട്ട ജബിയുളള, മൻസൂർ ഖാൻ, അജ്മത്തുളള എന്നിവരും അറസ്റ്റിലായി. ഇവരെ പ്രത്യേക എൻഐഎ കോടതി പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഐഎസിൽ പ്രവർത്തിച്ച് മടങ്ങിയെത്തിയ മഹബൂബ് പാഷ മൊയ്നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമ്മയുടെ പ്രവർത്തനം ഏറ്റെടുത്തെന്ന് പൊലീസ് പറയുന്നു. ആറ് വർഷം മുമ്പ് ഹിന്ദുമുന്നണി നേതാവ് സുരേഷിന്‍റെ കൊലപാതകത്തിന് ശേഷം പ്രവർത്തനം തമിഴ്നാട്ടിൽ നിന്ന് കർണാടകത്തിലേക്കും ഡൽഹിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വധിക്കാൻ ബംഗളൂരുവിലെ മഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്തു. മൂന്ന് പേർക്ക് ചാവേറാകാൻ പരിശീലനം നൽകി.
നിരോധിത സംഘടനയായ സിമിയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുളള നീക്കം മഹ്ബൂബ പാഷ നടത്തിയെന്നും പൊലീസ് പറഞ്ഞു.
ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്ന സംഘത്തിലെ 17 പേരും പൊലീസ് പിടിയിലായി. കേസുമായി ബന്ധപ്പെട്ട് മഹബൂബ് പാഷയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.
കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളും ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.എസ് എസ് ഐ യെ വെടിവച്ച് കൊന്നത് നിരോധിത തീവ്രവാദസംഘടനയായ അല്‍ ഉമ്മയിലെ പ്രവര്‍ത്തകരാണെന്നു സൂചന ലഭിച്ചിരുന്നു. ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസാണെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.