advertisement

Chandrayaan-2: ISROയെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു; നല്ലതിനു വേണ്ടി പ്രതീക്ഷിക്കുന്നു: രാഷ്ട്രപതി

Last Updated:

അസാധാരണമായ പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് ശാസ്ത്രജ്ഞർ പ്രകടിപ്പിച്ചതെന്നും രാഷ്‌ട്രപതി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

ന്യൂഡൽഹി: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെയോർത്തു രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അസാധാരണമായ പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് ശാസ്ത്രജ്ഞർ പ്രകടിപ്പിച്ചതെന്നും രാഷ്‌ട്രപതി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
ചന്ദ്രയാൻ രണ്ട് ഉൾപ്പെടെയുള്ള ഐ എസ് ആർ ഒയുടെ നേട്ടങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ. തന്‍റെ ട്വിറ്ററിലാണ് അമിത് ഷാ ഇങ്ങനെ കുറിച്ചത്. ഐ എസ് ആർ ഒയിലെ അർപ്പണമനോഭാവമുള്ള കഠിനാദ്ധ്വാനികളായ ശാസ്ത്രജ്ഞർക്കൊപ്പം ഇന്ത്യ നിൽക്കുന്നു. ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും എന്‍റെ ആശംസകളെന്നും ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ അമിത് ഷാ പറഞ്ഞു.
advertisement
advertisement
ഐ എസ് ആർ ഒയുടെ മുഴുവൻ സംഘത്തിനുമൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതായി കോൺഗ്രസ് പറഞ്ഞു. നിങ്ങളുടെ അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും നമ്മുടെ രാജ്യത്തെ അഭിമാനമുള്ളതാക്കി. ട്വിറ്ററിൽ കോൺഗ്രസ് കുറിച്ചു.
advertisement
ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് ഐ എസ് ആർ ഒ എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ കുറിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-2: ISROയെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു; നല്ലതിനു വേണ്ടി പ്രതീക്ഷിക്കുന്നു: രാഷ്ട്രപതി
Next Article
advertisement
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി
  • ഗൾഫ് മേഖല സുരക്ഷിതമാണെന്നും കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് ഭീതി പരത്തരുതെന്നും യൂസഫലി പറഞ്ഞു

  • ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുമ്പോഴും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

  • പ്രവാസി കുടുംബങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.

View All
advertisement