ഹർത്താൽ നടത്താൻ നിർബന്ധിതമായതാണെന്ന് പ്രധാനമന്ത്രി
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ നടത്താൻ ബി ജെ പി നിർബന്ധിതമായതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബി ജെ പി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിലെ ബിജെപി ഹർത്താലിനെ ന്യായീകരിച്ച പ്രധാനമന്ത്രി ഹർത്താൽ നടത്താൻ ബി ജെ പി നിർബന്ധിതമായതാണെന്നും പറഞ്ഞു. എന്നാൽ, പ്രശ്നങ്ങളിൽ ഇത്തരത്തിലുള്ള കടുത്ത നിലപാടുകൾ പ്രവർത്തകർ എടുക്കരുതെന്നും പരിധിവിട്ട പ്രവർത്തനങ്ങളിലേക്ക് പ്രവർത്തകർ പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രളയദുരിതത്തിൽ രാജ്യം കേരളത്തിനൊപ്പം നിന്നെന്നും കേരളത്തിന് വിവിധ മേഖലകളിൽ വൻസഹായം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ഭരണത്തെയും പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിലെ കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റുകളുടെയും ഭരണം അഴിമതിയുടെ മാതൃകയാണെന്നും രണ്ടു കൂട്ടർക്കും കാര്യക്ഷമത കാട്ടാനായിട്ടില്ലെന്നും മോദി പറഞ്ഞു.
advertisement
സംവാദത്തിനിടെ സോളാർ കേസും പ്രധാനമന്ത്രി പരാമർശിച്ചു. പണ്ട് കേരളത്തിന് സോളാർ എന്നാൽ അഴിമതിയായിരുന്നെന്നും എന്നാൽ ഇന്ന് ഭാവി ഊർജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 6:27 PM IST