advertisement

ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയിലേറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്

Last Updated:

മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് മോദി മറികടന്ന്

Rapid Read
News18
News18
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായിരുന്ന വ്യക്തി എന്ന ചരിത്രനേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് മോദി മറികടന്ന്. പവൻ കുമാർ ചാംലിംഗ് 8,930 ദിവസമാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യൻ പ്രധാനമന്ത്രിയായും ഭരണത്തലവൻ എന്ന നിലയിൽ മോദി ഇപ്പോൾ 8,931 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി, 2014-ൽ പ്രധാനമന്ത്രിയാകുന്നത് വരെ ആ പദവിയിൽ തുടർന്നു. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും നരേന്ദ്രമോദിയാണ്. കൂടാതെ സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
കേന്ദ്രസർക്കാരിന്റെ തലവനായി തുടർച്ചയായി രണ്ട് കാലാവധികൾ പൂർത്തിയാക്കിയ ഒരേയൊരു കോൺഗ്രസ് ഇതര നേതാവ് കൂടിയാണ് മോദി. 2014, 2019, 2024 വർഷങ്ങളിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മൂന്ന് തവണ അദ്ദേഹം തന്റെ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു.കഴിഞ്ഞ വർഷം ജൂലൈയിൽ, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടത്തിൽ അദ്ദേഹം ഇന്ദിരാഗാന്ധിയെ മറികടന്നിരുന്നു. 2025 ജൂലൈ 25-ഓടെ അദ്ദേഹം ഭരണത്തിൽ 4,078 ദിവസങ്ങൾ പൂർത്തിയാക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസങ്ങളാണ് അധികാരത്തിലിരുന്നത്.
advertisement
ഇടവേളകളില്ലാതെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന റെക്കോർഡ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലാണ്. എങ്കിലും, തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കാര്യത്തിൽ മോദി നെഹ്‌റുവിനൊപ്പമെത്തി. സംസ്ഥാനത്തും കേന്ദ്രത്തിലുമായി തിരഞ്ഞെടുക്കപ്പെട്ട ഭരണത്തലവൻ എന്ന നിലയിൽ ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ ഭരണകാലം ഇപ്പോൾ പ്രധാനമന്ത്രി മോദിക്കാണ്.
Summary: Narendra Modi surpasses the record held by Pawan Kumar Chamling who served as Sikkim’s Chief Minister for over 24 years, remaining 8930 days in office.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയിലേറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്
Next Article
advertisement
ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയിലേറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്
ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയിലേറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്
  • നരേന്ദ്ര മോദി ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ കാലം ഭരണത്തലവനായ നേതാവെന്ന റെക്കോർഡ് സ്വന്തമാക്കി

  • ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയി മോദി 8,931 ദിവസങ്ങൾ ഭരണത്തിൽ തുടരുകയാണ്

  • തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച നേട്ടം മോദിക്ക്

View All
advertisement