'അടുത്ത അഞ്ചുമാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍': പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:user_57
- news18-malayalam
Last Updated:
അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ചിലപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുന്നയിച്ചേക്കാം. എന്നാല്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിനെ അവര്‍ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ന്യൂഡല്‍ഹി: 2024 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍ (mobile tower) സ്ഥാപിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ചിലപ്പോള്‍ ഗ്രാമവാസികള്‍ എതിര്‍പ്പുന്നയിച്ചേക്കാം. എന്നാല്‍ ടെലികോം ടവറുകള്‍ സ്ഥാപിക്കുന്നതിനെ അവര്‍ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിഎം -പ്രഗതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് മോദിയുടെ ഈ പരാമര്‍ശം. ഡാമുകള്‍ സ്ഥാപിക്കുന്നതും ടവറുകള്‍ നിര്‍മ്മിക്കുന്നതും തമ്മില്‍ അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. ശരിയായ സ്ഥലം കിട്ടാത്തതാണ് ടവറുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസമെടുക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
ജോലി പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ ടവറുകള്‍ പൂര്‍ണ്ണമായി സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഗുജറാത്തില്‍ 66 ടവറുകള്‍ സ്ഥാപിക്കുന്നതിലെ കാലതാമസം സംബന്ധിച്ച ആശങ്കയും അദ്ദേഹം പങ്കുവെച്ചു. മൊബൈല്‍ കവറേജുമായി ബന്ധപ്പെട്ട് റൈറ്റ് ഓഫ് വേയുടെ കേന്ദ്രീകൃത അനുമതികള്‍ക്കായി സര്‍ക്കാര്‍ ഒരു വെബ്സൈറ്റ് നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതിശക്തി സഞ്ചാര്‍ എന്നാണ് ഈ വെബ്‌സൈറ്റിന്റെ പേര്.
advertisement
അതേസമയം മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലേയും അണക്കെട്ട് നിര്‍മ്മാണവും ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്നുവന്നു. പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കനാലുകളും നിര്‍മ്മിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ജലവിഭവ മന്ത്രാലയവും അതത് സംസ്ഥാനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസാന്ദ്രത കൂടിയ-നഗരപ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്ന എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു. ശരിയായ പദ്ധതി ഏകോപനത്തിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 27, 2023 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അടുത്ത അഞ്ചുമാസത്തില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ടവറുകള്‍': പ്രധാനമന്ത്രി നരേന്ദ്ര മോദി