കാൽ നൂറ്റാണ്ടിനുശേഷം ഇന്റർപോൾ ജനറൽ അസംബ്ലി ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും
- Published by:Rajesh V
- news18-malayalam
Last Updated:
പൊതുസഭാ അംഗങ്ങൾ, ക്ഷണിതാക്കൾ, 195 അംഗരാജ്യങ്ങളിൽ നിന്നുള്ള ഉന്നത പൊലീസ് മേധാവികൾ, നാഷണൽ സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ മേധാവികൾ, രാജ്യത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും
ന്യൂഡൽഹി: ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) പൊതുസഭാ യോഗം ഇന്നുമുതൽ 21 വരെ ഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 90ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയെ ഇന്ന് 1.45ന് ഡൽഹി പ്രഗതി മൈതാനിയിൽ അഭിസംബോധന ചെയ്യും. പൊതുസഭാ അംഗങ്ങൾ, ക്ഷണിതാക്കൾ, 195 അംഗരാജ്യങ്ങളിൽ നിന്നുള്ള ഉന്നത പൊലീസ് മേധാവികൾ, നാഷണൽ സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ മേധാവികൾ, രാജ്യത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയാണ് ജനറൽ അസംബ്ലി. അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കാനാണ് വർഷത്തിലൊരിക്കൽ യോഗം ചേരുന്നത്.
25 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയിൽ ഇന്റർപോൾ ജനറൽ അസംബ്ലി യോഗം നടക്കുന്നത്. അവസാനമായി ഇന്ത്യ ആതിഥ്യം വഹിച്ചത് 1997ലാണ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഇക്കൊല്ലം ഡൽഹിയിൽ ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിക്കാമെന്ന ഇന്ത്യയുടെ നിർദേശം വൻ ഭൂരിപക്ഷത്തോടെ പൊതുസഭ നേരത്തേ അംഗീകരിച്ചിരുന്നു. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച രീതികൾ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.
advertisement
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാർ, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റൈസി, സെക്രട്ടറി ജനറൽ യൂർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്റ്റർ ജനറൽ സുബോധ് കുമാർ ജെയ്സ്വാൾ എന്നിവരടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2022 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാൽ നൂറ്റാണ്ടിനുശേഷം ഇന്റർപോൾ ജനറൽ അസംബ്ലി ഇന്ത്യയിൽ; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും