ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ഇലക്ഷന്‍ കമ്മീഷന്‍
Last Updated:
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇലക്ഷന്‍ കമ്മീഷന്‍. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന സൂചനയാണ് കമ്മീഷന്‍ നല്‍കുന്നത്. ഏപ്രില്‍ - മെയ് മാസങ്ങളിലാവും തെരഞ്ഞെടുപ്പ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴു മുതല്‍ മെയ് 12 വരെയായിരുന്നു. ഇത്തവണയും അതേ സമയത്താകും പൊതു തെരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപനം ഫെബ്രുവരി അവസാനം ഉണ്ടാകും. ഓരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പിന് സൗകര്യപ്രദമായ തീയതികള്‍ തീരുമാനിക്കാന്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുമായി ആശയവിനിമയം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രചാരണം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: ഗണേഷിനെ മന്ത്രിയാക്കി എന്‍എസ്എസിനെ അനുനയിപ്പിക്കുമോ?
2019 ജൂണില്‍ കാലാവധി അവസാനിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക് സഭയ്ക്കൊപ്പം നടന്നേക്കും. ആന്ധ്ര, ഒഡീഷ, അരുണാചല്‍, സിക്കിം സര്‍ക്കാരുകളുടെ കാലാവധിയാണ് അവസാനിക്കുന്നത്. സഭ പിരിച്ചുവിടപ്പെട്ട ജമ്മു കാശ്മീരിലും ലോക്‌സഭയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്നേക്കും.
advertisement
തെരഞ്ഞെടുപ്പ് യന്ത്രങ്ങളെ സംബന്ധിച്ച രാഷ്ട്രീയ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ രാജ്യത്തെ പത്തുലക്ഷം ബൂത്തുകളിലും വി വി പാറ്റ് ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു കഴിഞ്ഞു. പതിനേഴു ലക്ഷം വി വി പാറ്റ് മെഷീനുകളുടെ നിര്‍മാണം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലും ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലുമായി പുരോഗമിക്കുകയാണ്.
Dont Miss: 'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ
തെറ്റായ സത്യവാങ് മൂലം നല്‍കുന്ന സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കുന്ന ചട്ടമടക്കം ചില പരിഷ്‌കാരങ്ങളും കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ നിയമ മന്ത്രാലയവുമായി നടന്നുവരികയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ജനുവരി എട്ടിന് അവസാനിക്കുന്നതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിത്തുടങ്ങും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2018 7:38 AM IST