ഗണേഷിനെ മന്ത്രിയാക്കി എന്‍എസ്എസിനെ അനുനയിപ്പിക്കുമോ?
Last Updated:
#അനീഷ് അനിരുദ്ധന്‍
തിരുവനന്തപുരം: ശബരിമല വിവാദങ്ങളെ തുടര്‍ന്ന് നഷ്ടമായ ജനസ്വാധീനവും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും പ്രേരിപ്പിച്ചിരിക്കുന്നത്. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ദള്‍, ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് മുന്നണിയില്‍ എടുത്തത്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് ശക്തമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനത്തിന് ഏറെ രാഷ്ട്രീയ മാനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്കാലത്തും എന്‍.എസ്.എസുമായി ചേര്‍ന്ന് നിന്ന് കേരള രാഷ്ട്രീയത്തില്‍ ഇടപെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ബാലാകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെ ഏക നിയമസഭാംഗായ കെ.ബി ഗണഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള നീക്കവും തള്ളിക്കളയാനാകില്ല.
advertisement
ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ നായര്‍ പ്രതിനിധ്യവും അതുവഴി എന്‍.എസ്.എസിനെയും അനുനയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കവുമാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നു വ്യക്തം. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പ്രതിരോധിച്ച് സി.പി.എം സെക്രട്ടറി രംഗത്തെത്തിയപ്പോഴും കാര്യമായ കടന്നാക്രമണത്തിന് പിണറായി വിജയന്‍ തയാറാകാത്തതും ശ്രദ്ധേയമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലുപരി ബാലകൃഷ്ണപിള്ളയെ മുന്‍നിര്‍ത്തി എന്‍.എസ്.എസിനെ അനുനയിപ്പിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുകയെന്ന തന്ത്രത്തിനാണ് ഇടതു മുന്നണി പ്രമുഖ്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് സമുദായങ്ങള്‍ക്കിടയിലും ചില നിയമസഭാ മണ്ഡലങ്ങളിലും സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നാല് ഘടകകക്ഷികളെ ഒപ്പം കൂട്ടാന്‍ ഇടതു മുന്നണി തീരുമാനിച്ചതെന്നാണ് സൂചന.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2018 3:28 PM IST