'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ

Last Updated:
തിരുവനന്തപുരം: ഇടതുമുന്നണി വിപൂലീകരണം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് ആർ.എസ്.പി. ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ. ഇടതുമുന്നണി ചെയ്തത് കൊടുംചതിയാണെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ന്യൂസ്18നോട് പറഞ്ഞു. ഇപ്പോൾ മുന്നണിയിൽ എടുത്ത പാർട്ടികൾക്കുള്ള ഇടതുപക്ഷ ബന്ധം സംശയത്തിലാണ്. എല്ലാക്കാലത്തും ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുള്ള ആര്‍എസ്പിയെ പൂര്‍ണമായും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി ഉടന്‍ ചേര്‍ന്ന് ശക്തമായ തീരുമാനം എടുക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ കൂട്ടിച്ചേർത്തു.
ഐഎന്‍എല്‍ അടക്കം നാലു പാര്‍ട്ടികള്‍ക്കാണ് മുന്നണിയില്‍ അംഗത്വം നല്‍കിയത്. ആര്‍. ബാലകഷ്ണപിള്ളയും ഫ്രാന്‍സിസ് ജോര്‍ജും നയിക്കുന്ന കേരളാ കോണ്‍ഗ്രസുകളും എംപി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും ഇടതുമുന്നണിയുടെ ഭാഗമാകും. എകെജി സെന്‍ററിൽ ചേർന്ന ഇടതുമുന്നണി യോഗമാണ് പുതിയ പാർട്ടികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement