പുല്‍വാമ ഭീകരാക്രമണം: ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്‌പെന്‍ഡ് ചെയ്തു

news18
Updated: February 15, 2019, 11:40 PM IST
പുല്‍വാമ ഭീകരാക്രമണം: ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്‌പെന്‍ഡ് ചെയ്തു
പുൽവാമ ഭീകരാക്രമണം
  • News18
  • Last Updated: February 15, 2019, 11:40 PM IST IST
  • Share this:
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ തെറ്റായ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്‌പെന്‍ഡ് ചെയ്തു. ഭീകരാക്രമണത്തിന് പിന്നാലെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ട വെബ്‌സൈറ്റ് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററെ രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ സ്ഥാപനത്തിലെ അച്ചടക്ക കമ്മിറ്റി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഡിവി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിധി സിതിയ്‌ക്കെതിരെയാണ് എന്‍ഡിടിവി നടപടി.

ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ ഇന്നലെ വൈകിട്ട് 3.25 നായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. അപകടത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍