പഞ്ചാബ് സർക്കാർ ഓഫീസ് പ്രവർത്തന സമയം മാറ്റി: രാവിലെ 7.30 മുതൽ ഉച്ചക്ക് 2 വരെ; ഇടവേള ഇല്ല
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ പുതിയ ക്രമീകരണത്തിലൂടെ 40 മുതൽ 42 കോടി രൂപ വരെ ലാഭമുണ്ടാക്കാനാകുമെന്ന് സർക്കാർ
പഞ്ചാബിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർക്കാർ ഓഫീസുകളുടെ പുതിയ പ്രവർത്തന സമയം. പുതിയ ഷെഡ്യൂൾ പ്രകാരം പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണ ഇടവേള ഉണ്ടാകില്ല. പുതിയ ഓഫീസ് സമയം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാന സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച മുതൽ നേരത്തെ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങി.
ഇത് ജൂലൈ 15 വരെ തുടരും. ഈ പുതിയ ക്രമീകരണത്തിലൂടെ 40 മുതൽ 42 കോടി രൂപ വരെ ലാഭമുണ്ടാക്കാനാകുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി ചെലവുകൾ ചുരുക്കാനും ഉൽപാദനക്ഷമത കൂട്ടാനുമാണ് സർക്കാർ പ്രവൃത്തന സമയം പുന:ക്രമീകരിച്ചത്.
Also Read- പ്രശസ്ത മൃദംഗ വിദ്വാൻ കാരക്കുടി ആർ മണി അന്തരിച്ചു
പക്ഷെ പുതിയ ഓഫീസ് സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർ, പ്രത്യേകിച്ച് വനിതാ ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. ജീവനക്കാരുടെ ദൈനംദിന കാര്യങ്ങളെ പൂർണ്ണമായി തകിടം മറിക്കുന്ന ഒന്നായി ഇത് മാറിയെന്ന് പഞ്ചാബിലെ നിരവധി സർക്കാർ ജീവനക്കാർ അഭിപ്രായപ്പെട്ടു. സ്കൂൾ ബസിന് കാത്തു നിൽക്കുന്നതിനുപകരം ഇപ്പോൾ മക്കളെ സ്കൂളിലേക്ക് കൊണ്ടു പോയി വിടേണ്ടി വരുന്നു. കുടുംബത്തിന് വേണ്ടി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയ ശേഷം ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് കുട്ടികളെ സ്കൂളിൽ പോകാനും തയ്യാറാക്കണം.
advertisement
Also Read- 16 തിരഞ്ഞെടുപ്പുകൾ, 23 മുഖ്യമന്ത്രിമാർ, പലരും കാലാവധി പൂർത്തിയാക്കാത്തവർ; കർണാടകയുടെ തിരഞ്ഞെടുപ്പു ചരിത്രം
ഇപ്പോൾ ജോലിക്ക് പോകുന്നതിനു മുമ്പ് അവരെ സ്കൂളിലേക്ക് കൊണ്ടുപോയി വിടേണ്ടി വരുന്നതിനാൽ പതിവിലും നേരത്തെ എഴുന്നേൽക്കേണ്ടി വരുന്നു എന്ന് ഒരു ജീവനക്കാരി പരാതിപ്പെടുന്നു. രാവിലെ 7:30 ന് മുൻപായി പഞ്ചാബിലെ പല സ്ഥലങ്ങളിലും സർക്കാർ ജീവനക്കാർ, ഐഎഎസ്, ഐപിഎസ് ഓഫീസർമാർ, ഓഫീസ് സൂപ്രണ്ടുമാർ മുതൽ പ്യൂൺ വരെയുള്ളവർ ഓഫീസുകളിലേക്ക് പോകുന്നത് കാണാം.
advertisement
“ഗുഡ് മോർണിംഗ് പഞ്ചാബ്. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2 വരെ ഓഫീസ് സമയം മാറ്റുന്നത് വളരെ മികച്ച ചുവടുവയ്പ്പാണ്. ചെറിയ ചുവടുവയ്പുകൾ വലിയ നേട്ടങ്ങൾക്ക് കാരണമാകും. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം” പഞ്ചാബ് പബ്ലിക് റിലേഷൻ വകുപ്പ് മന്ത്രി അമാൻ അറോറ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 04, 2023 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഞ്ചാബ് സർക്കാർ ഓഫീസ് പ്രവർത്തന സമയം മാറ്റി: രാവിലെ 7.30 മുതൽ ഉച്ചക്ക് 2 വരെ; ഇടവേള ഇല്ല