ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ (Farm Bills) ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (Samyukt Kisan Morcha) ഭാഗമായി 22 കര്‍ഷക യൂണിയനുകള്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ചു. 'സംയുക്ത സമാജ് മോര്‍ച്ച' (Samyukt Samaj Morcha) എന്ന പേരില്‍ രൂപീകരിച്ച കര്‍ഷക സംഘടനകളുടെ മുന്നണി അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
പഞ്ചാബില്‍ മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിങ് രാജേവലാകും. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് പുതിയപ്രഖ്യാനം ഉണ്ടായിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കള്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ 22 യൂണിയനുകള്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. സംയുക്ത സമാജ് മോര്‍ച്ച അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Also Read-
ഹിന്ദുമതം സ്വീകരിച്ച യുപി ഷിയ വഖഫ് ഫോർഡ് മുൻ അധ്യക്ഷൻ വസീം റിസ്വിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്'രാജ്യത്തുടനീളമുള്ള 400ൽ അധികം വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള സംഘടനകളുടെ വേദിയായ എസ്കെഎം (സംയുക്ത കിസാന്‍ മോര്‍ച്ച) കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കായി മാത്രം രൂപീകരിച്ചതാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനമില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പോലും ധാരണയില്ല', എസ്കെഎം ഒമ്പതംഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് രാജേവല്‍ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്മ, സംസ്ഥാനത്തുനിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Several farmer unions that helmed the year-long protest against the Centre’s three contentious farm laws have announced their entry into the political arena with the formation of a political front, Samyukt Samaj Morcha. The unions made a formal announcement after holding a meeting to finalise the contours of the front. The morcha will contest the polls from all 117 assembly seats, sources said. The announcement came soon after the Samyukt Kisan Morcha (SKM), the umbrella body of farmer unions that spearheaded the farmers’ agitation, said it will not be contesting the Punjab polls.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.