advertisement

'ബിജെപിക്കും മോദിക്കുമെതിരെ ശബ്ദമുയർത്താൻ രാഘവ് ചദ്ദ ഭയപ്പെടുന്നു'; എഎപി നേതാവ് അതിഷി 

Last Updated:

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ തൃണമൂൽ കോൺഗ്രസ് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിടാൻ ചദ്ദ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും അതിഷി

 എഎപി നേതാവ് അതിഷി(ഇടത്)  എഎപി നേതാവ് രാഘവ് ഛദ്ദ (വലത്)
എഎപി നേതാവ് അതിഷി(ഇടത്) എഎപി നേതാവ് രാഘവ് ഛദ്ദ (വലത്)
രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട രാഘവ് ചദ്ദക്കെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷി. ചദ്ദ ഭാരതീയ ജനതാ പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭയപ്പെടുകയാണെന്ന് അതിഷി ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ തൃണമൂൽ കോൺഗ്രസ് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിടാൻ ചദ്ദ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു
രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുകയാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ വെട്ടിമാറ്റിയും കള്ളവോട്ടുകൾ ചേർത്തും ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്ത് അട്ടിമറി നടത്തി. സമാനമായ രീതിയിൽ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നു എന്ന വാദമുയരുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രമേയത്തിൽ നിന്ന് ചദ്ദ വിട്ടുനിന്നത് ദുരൂഹമാണെന്ന് അതിഷി പറഞ്ഞു.
ജനാധിപത്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും, പാചകവാതക പ്രതിസന്ധി പോലുള്ള പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ചതായും അതിഷി കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെ ശബ്ദമുയർത്താൻ ചദ്ദ ഇപ്പോൾ തയ്യാറല്ലെന്നും അവർ പറഞ്ഞു.
advertisement
വെള്ളിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ രാഘവ് ചദ്ദ പങ്കുവെച്ച വീഡിയോക്ക് മറുപടിയായാണ് അതിഷിയുടെ പരാമർശങ്ങൾ. താൻ പാർലമെന്റിൽ പുലർത്തുന്ന നിശബ്ദത പരാജയമായി കാണരുതെന്നും തന്നെ എന്തിനാണ് സംസാരിക്കുന്നതിൽ നിന്ന് തടയുന്നതെന്നും ചദ്ദ ചോദിച്ചിരുന്നു. പാർലമെന്റിൽ താൻ ജനകീയ വിഷയങ്ങൾ ഉയർത്തുന്നത് കുറ്റമാണോ എന്നും സഭയിൽ സംസാരിക്കുന്നതിൽ നിന്ന് തന്നെ തടയണമെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടതായും ചദ്ദ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപിക്കും മോദിക്കുമെതിരെ ശബ്ദമുയർത്താൻ രാഘവ് ചദ്ദ ഭയപ്പെടുന്നു'; എഎപി നേതാവ് അതിഷി 
Next Article
advertisement
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
  • തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് 27 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു

  • കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും

  • വിളവൻകോട് സീറ്റിൽ CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി പ്രവീൺ സ്ഥാനാർത്ഥിയാകും

View All
advertisement