'ഇന്ത്യ തോൽക്കാൻ കാരണം അപശകുനം'; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി
- Published by:Anuraj GR
- news18-malayalam
Last Updated:
ഒറ്റക്കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതായിരുന്നു ഇന്ത്യൻ ടീം. എന്നാൽ ഫൈനൽ കാണാൻ അപശകുനം എത്തിയതോടെ ഇന്ത്യ തോറ്റെന്ന് രാഹുൽ പറഞ്ഞു
ജയ്പുർ: ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി. ഫൈനലിൽ ഇന്ത്യ തോൽക്കാൻ കാരണം അപശകുനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒറ്റക്കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതായിരുന്നു ഇന്ത്യൻ ടീം. എന്നാൽ ഫൈനൽ കാണാൻ അപശകുനം എത്തിയതോടെ ഇന്ത്യ തോറ്റെന്ന് രാഹുൽ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ രാഹുൽ കോൺഗ്രസിന്‍റെ അപശകുനമാണെന്നായിരുന്നു ഇതിന് ബിജെപി മറുപടി നൽകിയത്.
ലോകകപ്പ് തോൽവിയിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ തെറ്റാണ്. എന്താണ് രാഹുലിന് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു
पनौती 😉 pic.twitter.com/kVTgt0ZCTs
— Congress (@INCIndia) November 21, 2023
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ഫൈനൽ കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ട്രോളുകളും വന്നിരുന്നു. മത്സരത്തിന് ശേഷം മൊഹമ്മദ് ഷമി ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ഇന്ന് വാർത്തയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചിരുന്നു. രണ്ടുപേരോടും ഡൽഹിയിലെത്തുമ്പോൾ തന്നെ വന്ന് കാണാനും പ്രധാനമന്ത്രി ക്ഷണിച്ചു.
advertisement
ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടാണ് ഇന്ത്യ തോറ്റത്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
November 21, 2023 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യ തോൽക്കാൻ കാരണം അപശകുനം'; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി