'നഷ്ടങ്ങളും വേദനകളും മനസ്സിലാകും; ഞങ്ങളെത്തിയത് നിങ്ങളെ കേൾക്കാൻ; മണിപ്പൂരിലെ ജനങ്ങളോട് രാഹുൽ ഗാന്ധി
- Published by:Sarika KP
- news18-malayalam
Last Updated:
സംസ്ഥാനത്ത് സമാധാനം തിരികെകൊണ്ടുവരുമെന്നും രാഹുൽ ഉറപ്പുനൽകി.
ഇംഫാൽ: മണിപ്പൂരിലെ ജനങ്ങളുടെ നഷ്ടങ്ങളും വേദനകളും മനസ്സിലാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേൾക്കാനാണെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാലിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായയിരുന്നു അദ്ദേഹം.
മണിപ്പൂരിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന തങ്ങൾക്ക് മനസ്സിലാകുമെന്നും സംസ്ഥാനത്ത് സമാധാനം തിരികെകൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു. 'ഐക്യത്തിന്റേയും ഒത്തൊരുമയുടേയും പുതിയൊരു ഇന്ത്യയെക്കുറിച്ച് പറയാനാണ്. ഞങ്ങൾ ഉറപ്പുനൽകുന്നു, നിങ്ങൾക്ക് നഷ്ടപ്പെട്ട, വിലപ്പെട്ടവയൊക്കെയും തിരികെ നൽകും. മണിപ്പൂരിലെ ഐക്യവും സമാധാനവും തിരികെ കൊണ്ടുവരും', രാഹുൽ ഗാന്ധി പറഞ്ഞു.
'ബി.ജെ.പിയുടെ രാഷ്ട്രീയം കാരണം മണിപ്പൂരിലെ മൂല്യമേറിയതൊക്കെയും നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ആർ.എസ്.എസിനേയും സംബന്ധിച്ച് മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. ഭരണം തകിടം മറിഞ്ഞ, ക്രമസമാധാനം തകർന്ന ഇടമാണ് മണിപ്പൂർ', രാഹുൽ പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Manipur
First Published :
Jan 14, 2024 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'നഷ്ടങ്ങളും വേദനകളും മനസ്സിലാകും; ഞങ്ങളെത്തിയത് നിങ്ങളെ കേൾക്കാൻ; മണിപ്പൂരിലെ ജനങ്ങളോട് രാഹുൽ ഗാന്ധി










