advertisement

റെയിൽവേയുടെ പുതിയ പദ്ധതി: ട്രെയിൻ ടോയ്‌ലറ്റുകൾ നിരീക്ഷിക്കാൻ എഐ ; ശുചിത്വം പാലിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പിഴ

Last Updated:

പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 100 ട്രെയിനുകളിൽ ഈ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു

Rapid Read
News18
News18
ട്രെയിൻ യാത്രകളിലെ ഏറ്റവും വലിയ പരാതികളിലൊന്നായ ' ശുചിത്വമില്ലായ്മയ്ക്ക് ശാശ്വതവും സുതാര്യവുമായ പരിഹാരം കാണാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്കുള്ളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഇനിമുതൽ എഐ നിരീക്ഷിക്കുമെന്ന് ചീഫ് പ്രോജക്ട് എഞ്ചിനീയർ ലക്ഷ്മൺ ജെയിൻ ന്യൂസ് 18 ഇന്ത്യയോട് പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 100 ട്രെയിനുകളിൽ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. എസി ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ കാണുന്ന അതേ ശുചിത്വം ഇനി മുതൽ ജനറൽ കോച്ചുകളിലും ഉറപ്പാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ശുചീകരണ തൊഴിലാളികൾ ട്രെയിനിൽ കയറുമ്പോൾ ആദ്യം തന്നെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിൽ തങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഹാജർ രേഖപ്പെടുത്തണം. ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപായി ടോയ്‌ലറ്റിന്റെ ചിത്രം എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ജോലി പൂർത്തിയാക്കിയ ശേഷം വീണ്ടും ഒരു ചിത്രം കൂടി എടുത്ത് ആപ്പിൽ നൽകണം. എഐ നിരീക്ഷണ സംവിധാനത്തിന്റെ പ്രവർത്തനം വിശദീകരിച്ചുകൊണ്ട് ലക്ഷ്മൺ ജെയിൻ പറഞ്ഞു.
advertisement
ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ എഐ സംവിധാനം കൃത്യമായി വിശകലനം ചെയ്യുകയും നിശ്ചിത നിലവാരത്തിൽ ശുചീകരണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. പരിശോധനയിൽ ശുചിത്വം തൃപ്തികരമല്ലെന്ന് കണ്ടാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് എഐ വഴി മുന്നറിയിപ്പ് നൽകും. ഗുരുതരമായ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാർക്ക് പിഴ ചുമത്താനും ഈ സംവിധാനത്തിന് അധികാരമുണ്ട്. പുതിയ നീക്കത്തിലൂടെ എല്ലാ വിഭാഗം യാത്രക്കാർക്കും മികച്ച ശുചിത്വ നിലവാരം ഉറപ്പാക്കാനും ജീവനക്കാരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവേയുടെ പുതിയ പദ്ധതി: ട്രെയിൻ ടോയ്‌ലറ്റുകൾ നിരീക്ഷിക്കാൻ എഐ ; ശുചിത്വം പാലിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പിഴ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement