നീലഗിരിയിൽ ലഭിച്ചത് 76 വർഷത്തെ റെക്കോർഡ് തകർത്ത മഴ
Last Updated:
കേരളത്തിലെ പ്രമുഖ നദികളായ ചാലിയാര്‍, കുന്തിപ്പുഴ, ഭവാനി തുടങ്ങിയുടെ വൃഷ്ടി പ്രദേശമാണ് നീലഗിരി മലനിരകളിലെ അവലാഞ്ച് എന്ന പ്രദേശം...
ചെന്നൈ: തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ ഒരു വർഷം മുഴുവൻ ലഭിക്കുന്നത് ശരാശരി 1383 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്തെ മറ്റൊരു പ്രധാന നഗരമായ കോയമ്പത്തൂരിൽ ഒരു വർഷം ലഭിക്കുന്നത് 600 മില്ലീമീറ്റർ മഴ. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള നീലഗിരി കുന്നുകളിൽ ഇക്കഴിഞ്ഞ ആഴ്ച ലഭിച്ചത് റെക്കോർഡ് മഴയാണ്. നീലഗിരിയിലെ അവലാഞ്ചെയിൽ ഓഗസ്റ്റ് ആറുമുതൽ നാല് ദിവസം പെയ്തത് 24860 മില്ലി മീറ്റർ മഴയാണ്. ഓഗസ്റ്റ് എട്ടിനും ഒമ്പതിനും ഇടയിൽ മാത്രം 911 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇത് തമിഴ്നാട്ടിൽ 76 വർഷത്തിനിടയിൽ പെയ്ത റെക്കോർഡ് മഴയാണ്. 1943 ൽ കടലൂരിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ് മഴ. അന്ന് 570 മില്ലി മീറ്റർ മഴയാണ് പെയ്തത്.
ഓഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെ അവലാഞ്ചിൽ 2486 മില്ലിമീറ്ററാണ് മഴ ലഭിച്ചതായാണ് കണക്ക്. പ്രശസ്തമായ ഹിൽ സ്റ്റേഷനായ ഊട്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അവലാഞ്ച്. ഈ പ്രദേശത്തെ പേമാരിയാണ് നീലഗിരി മേഖലയിൽ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായത്. മഴക്കെടുതിയിൽ ഊട്ടി പ്രദേശങ്ങളിൽ ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടു. 1800 കളിൽ ഈ പ്രദേശത്തെ തടാകത്തിന് സമീപത്തുണ്ടായ വൻ മണ്ണിടിച്ചിൽ എന്ന് തമിഴിൽ അറിയപ്പെടുന്ന 'അവാലഞ്ച്' എന്ന പേര് ലഭിച്ചത്.
advertisement
FACT CHECK: വരാപ്പുഴയിലെ ദുരിതാശ്വാസം: നടൻ ധർമജന് കണക്ക് തെറ്റിയോ?
അവലാഞ്ചിലുണ്ടായ പേമാരിയ്ക്ക് പിന്നിൽ ഓറോഗ്രാഫിക് ഇഫക്റ്റ് എന്ന പ്രക്രിയയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് ഓറോഗ്രാഫിക് ഇഫക്റ്റിന് കാരണമായത്. ശക്തമായ കാറ്റ് നീലഗിരി പർവതനിരകളിലെത്തിയതിനെ തുടർന്ന് രൂപംകൊണ്ട ഇരുണ്ട മേഘങ്ങളാണ് അവലാഞ്ചിൽ കനത്ത മഴയക്ക് കാരണമായത്- ചെന്നൈ ആർഎംസി ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തിലെ പ്രമുഖ നദികളായ ചാലിയാര്‍, കുന്തിപ്പുഴ, ഭവാനി തുടങ്ങിയുടെ വൃഷ്ടി പ്രദേശമാണ് ഈ മേഖല. പാലക്കാട്, മലപ്പുറം ജില്ലയുടെ അതിർത്തപ്രദേശങ്ങളോട് ചേർന്നാണ് അവലാഞ്ച്. തുടർച്ചയായി കനതത്ത മഴ പെയ്തതോടെ അവലാഞ്ചെയിലെ 16 അണക്കെട്ടുകളും പരമാവധി സംഭരണ ശേഷി പിന്നിട്ടിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2019 3:23 PM IST