Republic Day 2021| റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ളോ എന്താണ് ? എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് ?

Last Updated:

എങ്ങനെയാണ് റിപ്പബ്ലിക് ദിന ആഘോഷത്തിൽ ടാബ്ളോ തെരഞ്ഞെടുക്കപ്പെടുന്നത് ?

അടുത്ത ചൊവ്വാഴ്ച ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1950 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഇതിന്റെ ഓർമ്മയ്ക്കാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ഈ ദിവസം ന്യൂഡൽഹിയിലെ രാജ്പത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷി, വൈവിധ്യം, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ പ്രദർശിപ്പിക്കുന്ന തരത്തിൽ ഒരു മഹത്തായ പരേഡ് സംഘടിപ്പിക്കുന്നതും പതിവാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം ഇത്തവണ ആഘോഷം അല്പം വ്യത്യസ്തമായി കാണപ്പെടും.
8.2 കിലോമീറ്ററിലുള്ള പരേഡിന് പകരം ഇത്തവണ 3.3 കിലോമീറ്റർ ദൂരമേയുണ്ടാകുള്ളു. വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തിൽ പരേഡ് അവസാനിക്കും. എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യത്തിന്റെ പൈത‍ൃകമോ ചരിത്രത്തിൽ നിന്നുള്ള ഒരു രംഗമോ പ്രദർശിപ്പിക്കുന്ന ടാബ്ളോകളും പ്രദർശിപ്പിക്കാറുണ്ട്.
advertisement
എന്താണ് ടാബ്ളോ ?
ചരിത്രത്തിലെ കഥയോ രംഗമോ പ്രദർശിപ്പിക്കുന്ന ചലനരഹിതമായ മോഡലുകളുടെ ഒരു കൂട്ടമാണ് ടാബ്ളോ. റിപ്പബ്ലിക് ദിനാഘോഷത്തിൽ വിവിധ സംസ്ഥാനങ്ങൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവ അവരുടെ നേട്ടങ്ങളെയോ ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ രൂപത്തിൽ ഇവ അവതരിപ്പിക്കുകയാണ് പതിവ്.
എങ്ങനെയാണ് ടാബ്ളോ തെരഞ്ഞെടുക്കപ്പെടുന്നത് ?
രാജ്യത്തെ പ്രതിരോധ മന്ത്രാലയമാണ് ടാബ്ളോകൾ തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുക്കൽ പ്രക്രിയ നിരവധി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് ടാബ്ളോകൾ ചരിത്രപരമായ ചില സംഭവങ്ങൾ‌, സംസ്കാരം, പൈതൃകം, വികസന പരിപാടികൾ‌, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കണം. ടാബ്ളോയിൽ ലോഗോകളൊന്നും പാടില്ല എന്നാൽ കുറച്ച് ആനിമേഷനും ശബ്ദവും മറ്റുമാകാം.
advertisement
ടാബ്ളോ തെരഞ്ഞെടുക്കപ്പെടുന്നതിന്‍റെ പ്രക്രിയ എങ്ങനെ ?
ടാബ്ളോയുടെ തിരഞ്ഞെടുക്കൽ പ്രക്രിയ വളരെ ദൈർ‌ഘ്യമേറിയതാണ്. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരുമായി പ്രതിരോധ മന്ത്രാലയം ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നു. അങ്ങനെ അവരുടെ നിർദ്ദേശങ്ങൾ അതനുസരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടും. കല, സംസ്കാരം, പെയിന്റിംഗ്, ശിൽപം, സംഗീതം, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുന്നത്. ഇതിന് ശേഷം എല്ലാ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും ലഭിച്ച വിവിധ നിർദേശങ്ങൾ അവർ വിശകലനം ചെയ്യും.
advertisement
ഇതിനുശേഷം ഇവരുടെ സ്കെച്ച് അല്ലെങ്കിൽ പ്രൊപ്പോസലുകളുടെ രൂപകൽപ്പന സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും അതിൽ മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശം നൽകുകയും ചെയ്യുന്നു. അതിനുശേഷം, ഡിസൈന് അംഗീകാരം ലഭിക്കുകയാണെങ്കിൽ പങ്കെടുക്കുന്നവരോട് അവരുടെ നിർദ്ദേശങ്ങളുടെ 3 ഡി മോഡലുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം അവസാന റൗണ്ടിനായി 3D മോഡലുകൾ പരിശോധിക്കുന്നു. ഇങ്ങനെയാണ് ടാബ്ളോകൾ തിരഞ്ഞെടുക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2021| റിപ്പബ്ലിക്ക് ദിനത്തിലെ ടാബ്ളോ എന്താണ് ? എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് ?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement