Republic Day 2021| റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം നടത്താൻ കർഷക സംഘടനകൾ; ബംഗലൂരുവിൽ 25000 കർഷകർ പങ്കെടുക്കും
- Published by:user_49
Last Updated:
പതിനായിരത്തിലധികം ട്രാക്ടറുകളിലും മറ്റ് വാഹനങ്ങളിലുമായി നെലമംഗല മുതൽ ബെംഗളൂരു വരെ കർഷകർ പരേഡ് നടത്തും
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ എതിർത്ത് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ജനുവരി 26 ന് ബംഗലൂരുവിൽ വിപുലമായ പരേഡ് നടത്തും.
റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ കർഷകർ നടത്തുന്ന ട്രാക്ടർ പരേഡിനെ പിന്തുണച്ചാണ് ബംഗലൂരുവിലും പരേഡ് നടത്തുന്നതെന്ന് കർഷക സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖർ പറഞ്ഞു. പതിനായിരത്തിലധികം ട്രാക്ടറുകളിലും മറ്റ് വാഹനങ്ങളിലുമായി നെലമംഗല മുതൽ ബെംഗളൂരു വരെ കർഷകർ പരേഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ദേശീയ പതാക ഉയർത്തിയതിന് ശേഷം പരേഡ് ആരംഭിക്കും. 25,000 കർഷകർ പരേഡായി ബെംഗളൂരുവിലേക്ക് പ്രവേശിക്കും. യശ്വന്ത്പൂർ, മല്ലേശ്വരം വഴി പരേഡ് ഫ്രീഡം പാർക്കിലെത്തും. പരേഡ് നടത്തുന്നതിൽ നിന്ന് കർഷകരെ പോലീസ് തടഞ്ഞാൽ പ്രക്ഷോഭം നടത്തുമെന്നും ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.
advertisement
ദേശീയ പതാകകൾ ഉയർത്തിപ്പിടിച്ചാകും കർഷകർ പരേഡിൽ പങ്കെടുക്കുന്നത്. കർഷക നിയമങ്ങളിലെ ഭേദഗതികൾ സർക്കാർ പിൻവലിച്ചില്ലെങ്കിൽ രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2021| റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം നടത്താൻ കർഷക സംഘടനകൾ; ബംഗലൂരുവിൽ 25000 കർഷകർ പങ്കെടുക്കും


