രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ

Last Updated:
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. മുന്നോക്ക സമുദാത്തിലുള്ളവര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള ഭരണാഘടനാഭേദഗതി ബില്‍ നേരത്തെ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ഒപ്പുവച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്നു.
മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നതാണ് ഭേദഗതി ബില്‍. ലോക്‌സഭ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയിലാണ് രാജ്യസഭയും കടന്ന് രാഷ്ട്രപതി ഭവനിലെത്തിയത്.
രാജ്യസഭയില്‍ മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ പാര്‍ട്ടികളിലെ ഏഴു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. അണ്ണാ ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
advertisement
എട്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക വിഭാഗങ്ങള്‍ക്കാണ് ജോലിയിലും പഠനത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. നേരത്തെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും ഒ.ബി.സിക്കും മാത്രമാണ് സംവരണമുണ്ടായിരുന്നത്.
പുതിയ ഭേദഗതി നിലവില്‍ വന്നതോടെ ഭരണഘടനാ പ്രകാരമുള്ള സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയര്‍ന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ
Next Article
advertisement
Love Horoscope Oct 29 | പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് പ്രണയബന്ധത്തിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും

  • പങ്കാളിയുമായി വൈകാരിക അടുപ്പം അനുഭവപ്പെടും

  • പ്രണയബന്ധം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം

View All
advertisement