ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മന്ത്രി ജയശങ്കറിന്റെ ദീപാവലി സമ്മാനം; വിരാട് കോഹ്‌ലിയുടെ കൈയൊപ്പുള്ള ബാറ്റ്

Last Updated:

അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുകെയിൽ എത്തിയതായിരുന്നു അദ്ദേഹം

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂർത്തിയെയും സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുകെയിൽ എത്തിയതായിരുന്നു അദ്ദേഹം. ദീപാവലി ദിനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ എസ് ജയശങ്കർ യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ഗണേശ പ്രതിമയും സമ്മാനിക്കുകയും ചെയ്തു. ഒപ്പം ഇരുവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസകളും അദ്ദേഹം അറിയിച്ചു.
”ദീപാവലി ദിനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ സന്ദർശിക്കാനായതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഇന്ത്യയും യുകെയും പരസ്പരമുള്ള ബന്ധം ശക്തമാക്കി വരുന്ന സമയം ആണിത്. അവരുടെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി”, എസ് ജയശങ്കർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സി‍ൽ കുറിച്ചു. ഇതോടൊപ്പം ഋഷി സുനകിനും ഭാര്യ അക്ഷത മൂർത്തിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. വിരാട് കോലി ഒപ്പിട്ട ബാറ്റ് ഋഷി സുനക്കിന് ജയശങ്കർ സമ്മാനിക്കുന്ന ചിത്രവും ഇതിലുണ്ട്.
advertisement
യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ”പ്രധാനമന്ത്രി ഋഷി സുനക്ക് ഇന്ന് വൈകുന്നേരം ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് ഡോക്ടർ എസ് ജയശങ്കറിനെ സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്ന അവസരത്തിലായിരുന്നു ആ കൂടിക്കാഴ്ച”, എന്നാണ് പോസ്റ്റിൽ കുറിച്ചത്. പലരും ഇരുവരുടെയും ചിത്രങ്ങൾ ഷെയർ ചെയ്യുന്നുമുണ്ട്. ചിലർ പോസ്റ്റിനു താഴെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേരുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മന്ത്രി ജയശങ്കറിന്റെ ദീപാവലി സമ്മാനം; വിരാട് കോഹ്‌ലിയുടെ കൈയൊപ്പുള്ള ബാറ്റ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement