മണിപ്പൂർ അക്രമത്തിൽ ഇതുവരെ 40 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്

Last Updated:

ഇംഫാൽ താഴ്‌വരയിലെ 5 ഗ്രാമങ്ങളിലായിരുന്നു ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാലിൽ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. ഇതുവരെ 40 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. ഇംഫാൽ താഴ്‌വരയിലെ 5 ഗ്രാമങ്ങളിലായിരുന്നു ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുണ്ടായ പൊലീസ് നടപടിയിലാണ് 40 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ആളൊഴിഞ്ഞുപോയ കുക്കി ഗ്രാമങ്ങൾക്കു കാവൽ നിന്ന വൊളന്റിയർമാരാണു കൊല്ലപ്പെട്ടതെന്നു കുക്കി ഗോത്രവിഭാഗം പറയുന്നു. സ്വരക്ഷയ്ക്കായുള്ള നാടൻതോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നും പറഞ്ഞു.മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കുപിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് അമിത് ഷാ മടങ്ങുക.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂർ അക്രമത്തിൽ ഇതുവരെ 40 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement