അയോധ്യയിൽ ശ്രീരാമ വിഗ്രഹത്തിനുള്ള സാളഗ്രാമശിലകളെത്തി; തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പദ്ധതിയെന്ത്?

Last Updated:

അടുത്ത വർഷം ജനുവരിയോടെ രാമക്ഷേത്രം തുറക്കാനാണ് സാധ്യത

അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം നിർമിക്കാനാവശ്യമായ സാളഗ്രാമ ശിലകളെത്തി. ഉത്തർപ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ നിന്ന് വ്യാഴാഴ്ചയാണ് ഈ കല്ലുകൾ അയോധ്യയിൽ എത്തിച്ചത്. നേപ്പാളിലെ കാളി ഗണ്ഡകി വെള്ളച്ചാട്ടത്തിൽ നിന്ന് കൊണ്ടുവന്ന കല്ലുകൾ അയോധ്യയിലെ രാമസേവകപുരത്താണ് (രാമക്ഷേത്രത്തിന് ആവശ്യമായ നിർമാണ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലം) ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 2 ന് രാത്രി 10.30 ന് ഈ ശിലകൾ ആരാധനയ്ക്കായി തുറക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.
നൂറോളം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഭാരവാഹികളും നേപ്പാളിൽ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘവും നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകൾ വഹിച്ചുള്ള യാത്രയെ അനുഗമിച്ചിരുന്നു. കുശിനഗറിനെ ഗോരഖ്പൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 28-ലും നിരവധി ഭക്തർ ഈ ശിലകളെ ആരാധിക്കാനായി എത്തിയിരുന്നു.
നിരവധി ടൺ ഭാരമുള്ളവയാണ് ഈ ഇരട്ട ശിലാഫലകങ്ങൾ ഓരോന്നും. അയോധ്യയിലെത്തുന്നതിന് മുമ്പ് പല സ്ഥലങ്ങളിലും ഇവ ദർശനത്തിന് വെച്ചിരുന്നു.
advertisement
ഒരു വശത്ത്, പ്രതിപക്ഷം രാമചരിതമാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചും പിന്നാക്ക ജാതി സെൻസസ് ആവശ്യപ്പെട്ടും മണ്ഡൽ രാഷ്ട്രീയം വീണ്ടും ചർച്ചയാക്കുകയാണ്. അതിനിടെയാണ് രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കം ആക്കം കൂട്ടി ഹിന്ദുത്വ വികാരത്തിലൂന്നി ബിജെപി മുന്നോട്ടു നീങ്ങുന്നത്. ‘ശിലാപൂജ’, ‘കർസേവ’ മുതലായ കാര്യങ്ങൾ ജാതി ബോധത്തെ ഉണർത്തുന്നവ ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യാഴാഴ്ച അയോധ്യയിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഉത്തര്‍പ്രദേശില്‍ ആഗോള നിക്ഷേപക ഉച്ചകോടി നടക്കുന്നതിനാൽ അദ്ദേഹം എത്തില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
advertisement
അടുത്ത വർഷം ജനുവരിയോടെ രാമക്ഷേത്രം തുറക്കാനാണ് സാധ്യത. 2024 പൊതുതിരഞ്ഞെടുപ്പിലും ബിജെപി ഹിന്ദുത്വ കാർഡ് പുറത്തെടുക്കും എന്നാണ് സൂചന.
6.5 മീറ്റർ (21 അടി) ഉയരമുള്ള തൂണിൻ മേലാണ് രാമ ക്ഷേത്രത്തിന്റെ സൂപ്പർ സ്ട്രക്ചർ നിർമിക്കുന്നത്. ശ്രീരാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എഞ്ചിനീയർമാർ സ്തംഭം നിർമിക്കുന്നതിനായി ​ഗ്രാനൈറ്റ് ആണ് തിരഞ്ഞെടുത്തത്. ഏകദേശം 17,000 കല്ലുകൾ തൂണിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടൺ വീതം ഭാരമുണ്ട്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകളെത്തിച്ചത്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ റെയിൽവേയും സഹകരണത്തോടെയാണ് ഗ്രാനൈറ്റുകൾ ക്ഷേത്ര നിർമാണം നടക്കുന്ന സ്ഥലത്തെത്തിച്ചത്. ഫെബ്രുവരിയിൽ ആരംഭിച്ച തൂണിന്റെ നിർമാണം പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചിരുന്നു. രാജസ്ഥാനിലെ പഹാർപൂരിൽ നിന്നുമെത്തിച്ച കല്ലിലാണ് സൂപ്പർ സ്ട്രക്ചർ കൊത്തിയെടുക്കുന്നത്. ഏകദേശം 4.45 ലക്ഷം സി.എഫ്.ടി കല്ലാണ് സൂപ്പർ സ്ട്രക്ചറിന്റെ നിർമാണത്തിനായി ആകെ വേണ്ടത്. ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരുടെ സൗകര്യാർത്ഥം പിൽ​ഗ്രിമേജ് ഫെസിലിറ്റേഷൻ സെന്ററും നിർമിക്കുന്നുണ്ട്.
advertisement
Summary: Two large shaligram stone slabs (fossilised stones considered holy), most likely to be used in the construction of Lord Ram’s idol at the Ram Janmabhoomi temple, reached Ayodhya on Thursday from Gorakhnath temple in Uttar Pradesh
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിൽ ശ്രീരാമ വിഗ്രഹത്തിനുള്ള സാളഗ്രാമശിലകളെത്തി; തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പദ്ധതിയെന്ത്?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement