EXCLUSIVE: മഹാരാഷ്ട്രയിൽ 45 സീറ്റിൽ എൻസിപി- കോൺഗ്രസ് ധാരണ

Last Updated:
മുംബൈ: മഹാരാഷ്ട്രയിൽ എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനകാര്യത്തിൽ ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ധാരണയെക്കുറിച്ച് അറിയിച്ചത്. 'മൂന്നു സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. ഈ സീറ്റുകളില്‍ ആര്‍ക്കാണോ വിജയ സാധ്യത കൂടുതല്‍ ആ പാര്‍ട്ടി മത്സരിക്കട്ടെ' - പവാര്‍ പറഞ്ഞു.
എന്‍സിപിക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ നിന്ന് ഒരു സീറ്റ് രാജു ഷെട്ടിയുടെ കര്‍ഷക സംഘടനയായ സ്വഭിമാനി ശേദ്കാരിക്ക് നല്‍കുമെന്ന് പവാര്‍ അറിയിച്ചു. ഇടതുപാര്‍ട്ടികള്‍ക്കുള്ള സീറ്റ് കോണ്‍ഗ്രസ് അവരുടെ അക്കൗണ്ടില്‍ നിന്നാകും നല്‍കുക. ഞങ്ങള്‍ രാജുഷെട്ടിയുമായും അദ്ദേഹത്തിന്റെ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ്‌ തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, രാജ് താക്കറേയുടെ നവനിര്‍മാണ്‍ സേനയുമായി സംഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പവാര്‍ തള്ളിക്കളഞ്ഞു. എംഎന്‍എസുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. താക്കറേ താനുമായോ തന്റെ പാര്‍ട്ടി നേതാക്കളുമായോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. രാജ് താക്കറേയുമായി താന്‍ നടത്തിയ ചര്‍ച്ച തീര്‍ത്തും വ്യക്തിപരമാണെന്നും അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് എത്തിയതെന്നും പവാര്‍ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
EXCLUSIVE: മഹാരാഷ്ട്രയിൽ 45 സീറ്റിൽ എൻസിപി- കോൺഗ്രസ് ധാരണ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement