അമേരിക്കൻ ഭീഷണി: ഇന്ത്യക്ക് വേറെ വഴിയുണ്ട്; ശശി തരൂർ

Last Updated:

'വ്യാപാര രംഗത്തെ ഇന്ത്യൻ താൽപര്യങ്ങൾ അമേരിക്കയ്ക്കു മുന്നിൽ അടിയറവയ്ക്കാൻ കഴിയുകയില്ല': ശശി തരൂർ

ശശി തരൂർ
ശശി തരൂർ
വ്യാപാര ബന്ധങ്ങൾ രൂപപ്പെടേണ്ടത് സൗഹൃദം കൊണ്ടാവണം, ഭീഷണി കൊണ്ടാവരുത് എന്ന് ഡോ. ശശി തരൂർ എം.പി.
അമേരിക്കയുടെ താരിഫ് ഭീക്ഷണിയിൽ പ്രതികരിച്ചു കൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും വികസനാധിഷ്ഠിത നയങ്ങളെയും കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയിലെ സെക്ഷൻ 545 എന്ന നിയമപ്രകാരം, ഇന്ത്യൻ കയറ്റുമതികൾക്ക് 100 ശതമാനം പിഴക്കരം ഏർപ്പെടുത്തുമെന്ന ആശങ്ക ഉയരുന്നുണ്ട്. രാജ്യത്ത് ഉരുത്തിരിയുന്ന ആശങ്കകൾക്ക് ഡോ. തരൂർ ശക്തമായ പ്രതികരണം നൽകിയിരിക്കുകയാണ്.
അമേരിക്കയുടെ ഈ നിലപാട് കടുത്ത സമ്മർദ്ദതന്ത്രത്തിൻ്റെ ഭാഗമാണെന്നു തന്നെ കരുതുന്നു, എന്നാൽ അതിനെതിരെ ഇന്ത്യ ജാഗ്രത പാലിച്ച് എന്തു നടപടികൾ കൈക്കൊള്ളാനും തയ്യാറായിരിക്കണം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
advertisement
വ്യാപാര രംഗത്തെ ഇന്ത്യൻ താൽപര്യങ്ങൾ അമേരിക്കയ്ക്കു മുന്നിൽ അടിയറവയ്ക്കാൻ കഴിയുകയില്ല. നമ്മുടെ ജനതയുടെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ വഴിതിരിച്ച് വിടാൻ മറ്റുള്ളവർ ശ്രമിക്കരുത് എന്നും തരൂർ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ഈ വിധത്തിലുള്ള കർശന നടപടികൾ നടപ്പാക്കുകയാണെങ്കിൽ, അതിന്റെ ദോഷഫലങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് അനുഭവപ്പെടാം. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ നിന്നും 0.5% GDP നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
എന്നാൽ നമ്മൾ ഒരു ആഗോള വിപണി രാജ്യമാണ്, യു.എസ് മാത്രമല്ല പ്രാധാന്യമുള്ള വ്യാപാര പങ്കാളിയെന്ന് തരൂർ വ്യക്തമാക്കി. “നമ്മൾ യൂറോപ്യൻ യൂണിയനുമായും യു.കെയുമായും കരാറുകൾ പൂർത്തിയാക്കി, ലാറ്റിൻ അമേരിക്ക മുതൽ ആഫ്രിക്ക വരെ വിപണികൾ തേടുന്നുണ്ട്. ഇന്ത്യയുടെ വിപണി വൈവിധ്യമാർന്നതാണ്. അമേരിക്കയുടെ ഭാഗത്തു നിന്ന് കടുത്തതും ഏകപക്ഷീയവുമായ നടപടികൾ ഉണ്ടായാൽ നമ്മൾ വ്യത്യസ്ത ദിശകളിൽ മുന്നോട്ട് പോയി മറ്റു വ്യാപാര മേഖലകൾ കണ്ടെത്തും,” അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യയുടെ കയറ്റുമതി നികുതി നിരക്ക് നീതികരിക്കാൻ കഴിയാത്തതാണ് എന്ന ആക്ഷേപം ഡോ. ശശി തരൂർ തള്ളിക്കളഞ്ഞു. “അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ശരാശരി 17% നികുതിയാണ് നൽകുന്നത്. അത് ആഗോളതലത്തിൽ അധികമല്ല. ഉയർന്ന വിലയും മൽസരക്ഷമതയും കുറവായതു കൊണ്ടാണ് പല അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടാൻ കഴിയാത്തത്. ഇതിന് കാരണം, വാണിജ്യ യുക്തിയാണ്, ചിന്താ വ്യവഹാരമല്ല, എന്നു അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിൽ വമ്പിച്ച എണ്ണ ഖനന സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രചാരങ്ങൾക്കും അദ്ദേഹം വിമർശനം ഉന്നയിച്ചു. “ഇന്ത്യയുടെ ഭൂഖണ്ഡം മുഴുവൻ നാം കുഴിച്ചുനോക്കിയിട്ടുണ്ട്. നമ്മുടെ എണ്ണ ആവശ്യത്തിന്റെ 86% ഇന്നും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. ഇത്തരം ഉയർന്ന താരിഫുകൾ കൊണ്ട് ആഗോളരാഷ്ട്രീയ അസ്ഥിരത ഉണ്ടാകാൻ അനുവദിക്കരുത്,” തരൂർ കൂട്ടിച്ചേർത്തു.
advertisement
ആഗോള സാമ്പത്തിക രംഗത്ത് വ്യത്യസ്ത വഴികളിലായി ഇന്ത്യ മുന്നേറുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചൈന പോലെയുള്ള കയറ്റുമതി അധിഷ്ഠിത സാമ്പത്തിക ശൈലി ഇന്ത്യക്കില്ലെന്ന് വ്യക്തമാക്കി. “നമ്മുടെ ശക്തി നമ്മുടെ ആഭ്യന്തര വിപണിയിലാണ്. നമ്മുക്ക് നമ്മുടെ പാത സ്വയം തേടാൻ കഴിയും. സ്വയംപര്യാപ്തതയിലൂടെ മുന്നേറിയ ഒരു ജനതയാണ് ഇന്ത്യ. അതിനാൽ ഇന്ത്യയുടെ നയരൂപകർത്താക്കൾ ധൈര്യത്തോടും വ്യക്തതയോടും കൂടിയിരിക്കാൻ തയ്യാറാകണം എന്നും, ഇത്തരം വ്യാപാര അനീതിയുള്ള ഒരു വ്യവസ്ഥ രാജ്യത്തിനു സ്വീകാര്യമല്ല എന്നും, പ്രത്യേക സാഹചര്യത്തിൽ “നാം വേറിട്ട വഴികൾ തേടുവാൻ തയ്യാറായാൽ അതൊരു അഹങ്കാരമല്ല; അത് നമ്മുടെ സ്വാഭിമാനമാണ്” എന്നും അദ്ദേഹം പറഞ്ഞു.
advertisement
“യു.എസ്-ഇന്ത്യ ബന്ധം നാം എപ്പോഴും സുദൃഢമായിരിക്കണം. എന്നാൽ ഈ സൗഹൃദത്തിന് നീതിയുടെ വിലക്കൊടുക്കേണ്ടതില്ല. വിശ്വാസം, പരസ്പര ബഹുമാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു പരിഹാരമാണ് നമുക്ക് വേണ്ടത് എന്നും തരൂർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
അമേരിക്കൻ ഭീഷണി: ഇന്ത്യക്ക് വേറെ വഴിയുണ്ട്; ശശി തരൂർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement