തിരുവനന്തപുരം: ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി. സംഭവം ദൗര്‍ഭാഗ്യകരമായെന്നും ചെങ്കോട്ടയില്‍ പാറേണ്ടത് ദേശീയ പതാകയായിരുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.
'കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ പ്രതിഷേധത്തെ ഞാന്‍ തുടക്കം മുതല്‍ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, നിയമവ്യവസ്ഥ തകരുന്നത് ക്ഷമിക്കാനാകില്ല. റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയാണ് ഉയർത്തേണ്ടിയിരുന്നത്', ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Also Read
'ഡൽഹിയിലെ രംഗങ്ങൾ ഞെട്ടിക്കുന്നത്'; കര്‍ഷകരോട് അതിർത്തിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
ട്രാക്ടർ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്പുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്ന് മാർച്ച് ആരംഭിച്ച കർഷകർ സെൻട്രൽ ഡൽഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീൻ മേഖലയിലേക്ക് പോകാൻ ശ്രമിച്ചു. ഐടിഒയിൽ പ്രതിഷേധക്കാർ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.