കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക അപൂര്‍ണം, 3267 പേരുടെ വിലാസമില്ല; പരാതിയുമായി ശശി തരൂര്‍

Last Updated:

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 8 ദിവസം മാത്രം ശേഷിക്കെയാണ് വോട്ടർ പട്ടിക സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത്.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് പോകവെ വോട്ടർ പട്ടികയിൽ  3267 പേരുടെ വിവരങ്ങൾ ഇല്ലെന്ന പരാതിയുമായി ശശി തരൂർ രംഗത്ത്. വോട്ടർമാരുടെ വിവരങ്ങൾ അറിയാത്തത് പ്രചാരണത്തിന് തടസമാകുന്നുണ്ടെന്നാണ് തരൂർ പക്ഷത്തിന്റെ വാദം.
പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാമെന്നും തരൂരിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മറുപടി. ശശി തരൂർ മുംബൈയിലും മല്ലികാര്‍ജുന്‍ ഖാർഗെ ശ്രീനഗറിലും പ്രചാരണം തുടരുകയാണ്. മനോരമ ന്യൂസാണ് വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 8 ദിവസം മാത്രം ശേഷിക്കെയാണ് വോട്ടർ പട്ടിക സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത്. 9000ൽ ഏറെ വോട്ടർമാരുള്ള പട്ടികയിൽ 3267 പേർക്ക് വിലാസമോ പ്രതിനിധീകരിക്കുന്ന ബൂത്തുകളുടെ വിവരങ്ങളോ ഇല്ല. കേരളത്തിൽ നിന്നുള്ള 35 പേരും ഇതിൽപെടുന്നു.
advertisement
വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് അതോറിറ്റിയോട് തരൂർ ആവശ്യപ്പെട്ടു. പിസിസികളെ സമീപിച്ചാൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ മറുപടി.
അതേസമയം മുംബൈയിൽ രണ്ടാം ദിവസവും ശശി തരൂരിന്റെ പ്രചാരണം തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം തരൂരിന്റെ പിന്തുണ വർധിക്കുന്നത് ഖാർഗെ പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ശ്രീനഗറിൽ വരെ പ്രചാരണത്തിനെത്തിയിരിക്കുകയാണ് ഖാർഗെ. വൈകീട്ട് ഡൽഹി പിസിസിയിലെത്തി അദ്ദേഹം വോട്ടർമാരെ കാണും.
മലയാളം വാർത്തകൾ/ വാർത്ത/India/
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക അപൂര്‍ണം, 3267 പേരുടെ വിലാസമില്ല; പരാതിയുമായി ശശി തരൂര്‍
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement