MK Stalin| എതിരില്ലാതെ രണ്ടാം തവണയും; ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ തുടരും
- Published by:Rajesh V
- news18-malayalam
Last Updated:
മുതിർന്ന നേതാക്കളായ ദുരൈമുരുഗൻ, ടി ആർ ബാലു എന്നിവരെ ജനറൽ സെക്രട്ടറിയും ട്രഷററുമായി എതിരില്ലാതെ തെരഞ്ഞെടുത്തു
ചെന്നൈ: തമിഴ്നാട് മുഖമന്ത്രി എം കെ സ്റ്റാലിൻ വീണ്ടും ഡിഎംകെയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെയാണ് രണ്ടാം തവണയും സ്റ്റാലിൻ പാർട്ടി അധ്യക്ഷനാകുന്നതെന്ന് എന്ന് പാർട്ടി വ്യക്തമാക്കി. മുതിർന്ന നേതാക്കളായ ദുരൈമുരുഗൻ, ടി ആർ ബാലു എന്നിവരെ ജനറൽ സെക്രട്ടറിയും ട്രഷററുമായി എതിരില്ലാതെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇരുനേതാക്കളും ഈ സ്ഥാനത്ത് എത്തുന്നത്.
ജനറൽ കൗൺസിൽ യോഗത്തിനെത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിന് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. അന്തരിച്ച പാർട്ടി നേതാവ് എം കരുണാനിധിയുടെ മകൻ കൂടിയായ സ്റ്റാലിൻ ഡി എം കെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
advertisement
2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ് സ്റ്റാലിൻ. ഡിഎംകെയിൽ പ്രസിഡന്റ് സ്ഥാനം സൃഷ്ടിച്ചത് 1969ലാണ്. കരുണാനിധിയായിരുന്നു ഡിഎംകെയുടെ ആദ്യ പ്രസിഡന്റ്.
advertisement
ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുഖമായ സി എൻ അണ്ണാദുരൈയാണ് പാർട്ടിയുടെ സ്ഥാപകൻ. 1969ൽ മരണപ്പെടുന്നതുവരെ പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.1949 ലാണ് ഡിഎംകെ സ്ഥാപിതമായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2022 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
MK Stalin| എതിരില്ലാതെ രണ്ടാം തവണയും; ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ തുടരും