മുംബൈ: മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയവുമായി ശിവസേന. മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്ന് വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാട് വ്യക്തമാക്കിയ ശിവസേന, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ശിവസേനയെ പിളർത്താൻ ബിജെപി നീക്കം ശക്തമാക്കിയതോടെയാണ് എംഎൽഎമാരെ ശിവസേന റിസോർട്ടിലേക്ക് മാറ്റിയത്. ഇതോടെ സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദത്തിൽ നിന്നും ബിജെപി പിന്മാറി. ഗവർണറെ കണ്ടെങ്കിലും സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിച്ചില്ല.
ഇന്ന് രാവിലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ശിവസേന കൈക്കൊണ്ടത്. എന്നാൽ, ബിജെപിയാകട്ടെ ശിവസേനയെ പിളർത്താനുള്ള കരുക്കൾ നീക്കി. 20 ശിവസേന എംഎൽഎമാരുമായി ബിജെപി രഹസ്യചർച്ച നടത്തിയെന്നാണ് സൂചന. ഇതോടെ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ യോഗത്തിൽ എംഎൽഎമാർക്ക് കർശന നിർദേശം നൽകുകയും എംഎൽഎമാരെ ബാദ്രയിലുള്ള റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തു. പണവും അധികാരവും ഉപയോഗിച്ച് തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപണം.
ഇതോടെ, ബിജെപി നേതാക്കൾ ഗവർണറെ കണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല. അതേസമയം, ശിവസേനയുമായി അനുനയത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ശനിയാഴ്ച ബിജെപി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.