advertisement

പുരസ്കാരം തിരിച്ചുതരില്ലെന്ന സമ്മതപത്രം വേണം; 'അവാർഡ് വാപസി' നേരിടാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ

Last Updated:

അവാർഡ് ജേതാക്കളിൽ പലരും രാഷ്ട്രീയ കാരണങ്ങളാൽ ഇത് തിരികെ നൽകുന്ന രീതി ഇല്ലാതാക്കാനാണ് പുതിയ നീക്കം

സർക്കാർ നൽകുന്ന അവാർഡുകൾ ലഭിക്കുന്നവർ ഈ ബഹുമതി സ്വീകരിക്കുന്നതിനു മുൻപ് അവാർഡ് വാങ്ങാൻ രേഖാമൂലമുള്ള സമ്മതപത്രം ഒപ്പിട്ടു നൽകണമെന്ന് കേന്ദ്ര സർക്കാരിനു മുന്നിൽ ശുപാർശ. പാർലമെന്ററി കമ്മിറ്റിയാണ് ഈ നിർദേശം മുന്നോട്ടു വെച്ചത്. അവാർഡ് ജേതാക്കളിൽ പലരും രാഷ്ട്രീയ കാരണങ്ങളാൽ ഇത് തിരികെ നൽകുന്ന രീതി ഇല്ലാതാക്കാനാണ് പുതിയ നീക്കം. അവാർഡ്-വാപസി’ (award-wapsi) എന്നാണ് ഈ രീതി അറിയപ്പെടുന്നത്.
‘ദേശീയ അക്കാദമികളുടെയും മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രവർത്തനം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് തിങ്കളാഴ്ചയാണ് പാർലമെന്ററി കമ്മിറ്റി സർക്കാരിനു മുന്നിൽ സമർപ്പിച്ചത്. ”അവാർഡ് നൽകുമ്പോഴെല്ലാം, സ്വീകർത്താവിന്റെ സമ്മതം വാങ്ങണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാൽ അവർ അത് തിരികെ നൽകാനാകില്ല. ഇത് രാജ്യത്തിന് അപമാനകരമാണ്”, വൈഎസ്ആർസിപിയുടെ വിജയ് സായ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പറഞ്ഞു. ഡോ. സോണാൽ മാൻ സിംഗ്, മനോജ് തിവാരി, ചേദി പെഹെൽവാൻ, ദിനേഷ് ലാൽ യാദവ് നിരുവാഹ, തിരത് സിംഗ് റാവത്ത്, രജനി പാട്ടീൽ, തപിർ ഗാവോ, രാജീവ് പ്രതാപ് റൂഡി എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റ് പ്രമുഖർ.
advertisement
അക്കാദമികളിൽ രാഷ്ട്രീയത്തിന് ഇടമില്ലെന്നും അത്തരം കാരണങ്ങൾ പറഞ്ഞ് പുരസ്കാരം തിരികെ നൽകുന്നത് ശരിയല്ലെന്നും കമ്മിറ്റി പറഞ്ഞു. “സാഹിത്യ അക്കാദമി പോലുള്ള സംഘടനകൾ നൽകുന്ന അവാർഡുകൾ ചില രാഷ്ട്രീയ കാരണങ്ങളാൽ ചിലർ തിരികെ നൽകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പലപ്പോഴും അവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ ഞങ്ങളുടെ സ്വയംഭരണാധികാരത്തിനു കീഴിൽ വരുന്നതായിരിക്കില്ല. ഇത്തരം സംഭവങ്ങൾ അവാർഡ് ലഭിക്കുന്ന മറ്റുള്ളവരുടെ നേട്ടങ്ങളെയും കുറച്ചു കാണിക്കുന്നു”, എന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
advertisement
“അവാർഡ് സ്വീകരിക്കാൻ തയ്യാറാണെന്ന് ജേതാക്കൾ ഒപ്പിട്ടു നൽകുന്ന ഒരു സംവിധാനം നിലവിൽ വന്നേക്കാം. ഭാവിയിൽ ആർക്കും ഇത്തരം അവാർഡുകളെ അപമാനിക്കാൻ കഴിയില്ല. അത്തരത്തിലൊരു സമ്മതപത്രം ഇല്ലാതെ ഇനി അവാർഡുകൾ നൽകാനാവില്ല. അവാർഡുകൾ തിരികെ ലഭിക്കുന്ന സാഹചര്യം ഉണ്ടാൽ, ഭാവിയിൽ അയാളെ അത്തരം അവാർഡിനായി ഒരിക്കലും പരിഗണിക്കില്ല”, എന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
2015ൽ, കന്നഡ സാഹിത്യകാരൻ എം.എം കൽബുർഗിയുടെ വധത്തെ തുടർന്ന്, ഉദയ് പ്രകാശ്, നയൻതാര സെഹ്ഗാൾ, അശോക് വാജ്പേയി എന്നിവരുടെ നേതൃത്വത്തിൽ 33 അവാർഡ് ജേതാക്കൾ തങ്ങൾക്കു ലഭിച്ച അവാർഡുകൾ തിരികെ നൽകിയിരുന്നു. അന്നു മുതൽ ഈ രീതി പ്രതിഷേധിക്കാനുള്ള ഒരു മാർ​ഗമായി പലരും സ്വീകരിച്ചു. ഇത് ‘അവാർഡ് വാപസി’ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. അടുത്തിടെ, ലൈംഗികാതിക്രമക്കേസിൽ ആരോപണങ്ങൾ നേരിടുന്ന ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതോടനുബന്ധിച്ച്, പ്രമുഖ ഗുസ്തി താരങ്ങളിൽ പലരും തങ്ങളുടെ മെഡലുകൾ ഗംഗയിൽ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പുരസ്കാരം തിരിച്ചുതരില്ലെന്ന സമ്മതപത്രം വേണം; 'അവാർഡ് വാപസി' നേരിടാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement