മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കംതുടരുന്നു; പിണങ്ങാതെ മുഖ്യമന്ത്രി

Last Updated:

സിപിഎമ്മിന്റെ കൊല്ലം പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിനായി നിർമിച്ച പുതിയ കെട്ടിടമായ വി എസ് ഭവന്റെ ഉദ്ഘാടന ചടങ്ങിനിടെ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം

പുനലൂരിൽ മുഖ്യമന്ത്രി സംസാരിക്കുന്നു
പുനലൂരിൽ മുഖ്യമന്ത്രി സംസാരിക്കുന്നു
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാർ. സിപിഎമ്മിന്റെ കൊല്ലം പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിനായി നിർമിച്ച പുതിയ കെട്ടിടമായ വി എസ് ഭവന്റെ ഉദ്ഘാടന ചടങ്ങിനിടെ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോൾ തന്നെ മൈക്കിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടു. ശബ്ദം മുഴുവനായും കേൾക്കുന്നില്ലെന്നും സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മൈക്കുകാരൻ' എന്നു പറയുമ്പോൾ 'കാരൻ' എന്നു മാത്രമേ കേൾക്കുന്നുള്ളൂവെന്നും 'മൈക്ക്' എന്നത് കേൾക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉടൻ തന്നെ ഓപ്പറേറ്റർ വേദിയിലെത്തി മൈക്ക് പരിശോധിച്ചു. പിന്നീട് മൈക്ക് മാറ്റി പുതിയത് ഘടിപ്പിച്ചശേഷമാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്.
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കം തുടങ്ങിയത് തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലാണ്. കന്റോൺമെന്റ് പോലീസ് സംഭവത്തിൽ കേസ് കൂടി എടുത്തതോടെ വലിയ വിവാദമായി മാറി. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യുക എന്ന വകുപ്പായിരുന്നു ചുമത്തിയത്. മൈക്കും ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് പിടിച്ചെടുത്ത ആംപ്ലിഫയര്‍ ഉള്‍പ്പെടെയുള്ള മൈക്ക് സെറ്റ് ഉടമക്ക് തിരിച്ചു നല്‍കുകയും ചെയ്തു.
advertisement
പിന്നീട് പലതവണ വാർത്താസമ്മേളനത്തിനിടയിലും പൊതുപരിപാടിക്കിടയിലും മൈക്ക് പിണങ്ങി. കഴിഞ്ഞ ഏപ്രിലില്‍ പത്തനംതിട്ടയില്‍ അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കണക്ഷനിലെ തകരാര്‍ മൂലം മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നിരുന്നു. സൗണ്ട് ബോക്‌സിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മൈക്ക് ഒടിഞ്ഞുവീണതും വലിയ ചര്‍ച്ചയായിരുന്നു.
Summary: A microphone malfunction occurred once again during Chief Minister Pinarayi Vijayan's speech. The incident took place on Monday evening during the inauguration of 'VS Bhavan,' the newly constructed building for the CPI(M) Punalur Area Committee office. As soon as the Chief Minister began his inaugural address, the microphone glitch became apparent. The Chief Minister noted that the audio was not fully audible and mentioned that he was experiencing difficulty in continuing his speech.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കംതുടരുന്നു; പിണങ്ങാതെ മുഖ്യമന്ത്രി
Next Article
advertisement
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കംതുടരുന്നു; പിണങ്ങാതെ മുഖ്യമന്ത്രി
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കംതുടരുന്നു; പിണങ്ങാതെ മുഖ്യമന്ത്രി
  • മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ വീണ്ടും മൈക്ക് തകരാർ, ശബ്ദം കേൾക്കാനായില്ല

  • പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിന്റെ വി എസ് ഭവൻ ഉദ്ഘാടനം ചടങ്ങിലാണ് മൈക്ക് പിണങ്ങിയത്

  • മൈക്ക് പ്രശ്‌നം മുൻപും വിവിധ പൊതുപരിപാടികളിലും വാർത്താസമ്മേളനങ്ങളിലും സംഭവിച്ചിട്ടുണ്ട്

View All
advertisement