നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കൊറോണ വൈറസ് ഭീതി: ആറ് ഇന്ത്യക്കാരെ വുഹാനിൽ നിന്ന് മടക്കി അയക്കാതെ ചൈന

  കൊറോണ വൈറസ് ഭീതി: ആറ് ഇന്ത്യക്കാരെ വുഹാനിൽ നിന്ന് മടക്കി അയക്കാതെ ചൈന

  വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളെ ഡൽഹിയിലും ഹരിയാനയിലുമായി സജ്ജീകരിച്ച പ്രത്യേക ആർമി ക്യാംപുകളിലേക്ക് മാറ്റി രണ്ടാഴ്ച നിരീക്ഷിക്കും

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പരിശോധനയ്ക്കിടെ കടുത്ത പനിയെന്ന് തെളിഞ്ഞ ആറ് ഇന്ത്യക്കാരെ മടക്കി അയക്കാതെ ചൈന. ഇന്ന് രാവിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാരിൽ ആറു പേരെയാണ് ചൈന തടഞ്ഞത്. വൈറസ് ബാധ സംശയിക്കുന്നവരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ചൈന നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വിദഗ്ധ മെഡിക്കൽ സംഘത്തോടൊപ്പം എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പുറപ്പെട്ടത്.

   Also Read-ചികിത്സ വേണ്ട; പ്രാർഥന മതി: മെഡിക്കൽ സംഘത്തെ വെട്ടിലാക്കി ചൈനയിൽ നിന്നെത്തിയ പെൺകുട്ടി

   324 പേരുമായി ഇന്ന് രാവിലെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. ഈ വിമാനത്തിൽ മടങ്ങാനുണ്ടായിരുന്നവരിൽ നടത്തിയ പരിശോധനയിൽ ആറു പേര്‍ക്ക് ഉയര്‍ന്ന പനി ഉണ്ടെന്ന് വ്യക്തമായതോടെ ഇവരെ മടക്കി അയക്കില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചൈനീസ് അധികൃതരും അറിയിക്കുകയായിരുന്നു.

   Also Read-Corona Virus LIVE:ഡൽഹിയിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധയെന്ന് സംശയം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

   വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ആളുകളെ ഡൽഹിയിലും ഹരിയാനയിലുമായി സജ്ജീകരിച്ച പ്രത്യേക ആർമി ക്യാംപുകളിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനാണിത്. ഡോക്ടർമാരും മറ്റ് മെഡിക്കൽ ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമിന്റെ കീഴിൽ രണ്ടാഴ്ചയാകും ഇവർ നിരീക്ഷണത്തിൽ കഴിയുക.
   First published:
   )}