advertisement

Maha Kumbh Mela 2025 | എവിടെ താമസിക്കുമെന്നോര്‍ത്ത് ആശങ്ക വേണ്ട; താമസവും മറ്റു സൗകര്യങ്ങളും

Last Updated:

2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുനിന്നുമായി നാല് കോടിയിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്

News18
News18
ലോകത്തിലെ ഏറ്റവും വലിയ മത സംഗമം എന്ന് കരുതുന്ന മഹാകുംഭമേളയ്ക്ക് (Maha Kumbh Mela) ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 12 വര്‍ഷം കൂടുമ്പോഴാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഹരിദ്വാര്‍, ഉജ്ജ്വയിന്‍, നാസിക്, പ്രയാഗ് രാജ് എന്നീ നഗരങ്ങളിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഗംഗ, ശിപ്ര, ഗോദാവരി എന്നീ പുണ്യ നദികളുടെ തീരത്താണ് ഈ നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ മൂന്ന് നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമവും കുംഭമേളയില്‍ പ്രധാന്യമര്‍ഹിക്കുന്നു.
2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുനിന്നുമായി നാല് കോടിയിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ താമസിക്കേണ്ടത് എവിടെ?
കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് നിരവധി താമസസൗകര്യങ്ങളാണ് പ്രയാഗ് രാജില്‍ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ നിരവധി ഹോട്ടലുകള്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തി വരുന്നു. ഇതിന് പുറമെ ഭക്തർക്ക് ടെന്റ് സിറ്റികളിലും താമസിക്കാവുന്നതാണ്.
മേള ഏരിയയില്‍ താമസിക്കാം
ത്രിവേണി സംഗമത്തിന് സമീപത്തായി ടെന്റ് സിറ്റികളില്‍ സുഖപ്രദമായ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആഡംബര സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ടെന്റുകള്‍ വരെ ഇവിടെയുണ്ട്. ഇവിടെ താമസിക്കുന്നതിലൂടെ ഭക്തര്‍ക്ക് ആചാരനുഷ്ഠാനങ്ങള്‍, പുണ്യസ്‌നാനം, ആത്മീയ ചടങ്ങുകള്‍ എന്നിവ യഥോചിതം ചെയ്യുന്നത് വേഗത്തില്‍ സാധ്യമാക്കുന്നു. ഉത്സവ അന്തരീക്ഷവും സാംസ്‌കാരിക വൈവിധ്യവും പൂര്‍ണതോതില്‍ അനുഭവിച്ചറിയാനും കഴിയും. ത്രിവേണി സംഗമത്തില്‍നിന്ന് 1.1 കിലോമീറ്റര്‍ അകലെയായാണ് ടെന്റ് സിറ്റി സ്ഥിതി ചെയ്യുന്നത്.
advertisement
യുപിഎസ്ടിഡിസിയുടെ നേതൃത്വത്തിലാണ് ടെന്റ് കോളനി നിയന്ത്രിക്കുന്നത്. പല തരത്തിലുള്ള കോട്ടേജുകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.
1. വില്ലകള്‍ (രണ്ട് കിടപ്പുമുറി, ഡബിള്‍ ബെഡ്/ലോഡ്ജ്)
2. സ്വിസ് കോട്ടേജ് (ഒരു ബെഡ് റൂം, ഡബിള്‍ ബെഡ്/ലോഡ്ജ്)
3. മഹാരാജ കോട്ടേജ് (ഒരു ബെഡ് റൂം, ഡബിള്‍ ബെഡ്/ലോഡ്ജ്)
4. ഡോര്‍മിറ്ററി
സിറ്റി ഏരിയയില്‍ താമസിക്കാം: ഓരോ തീര്‍ത്ഥാടകനും വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഡംബര ഹോട്ടലുകള്‍ മുതല്‍ ചെറിയ തുക ഈടാക്കുന്ന ലോഡ്ജുകള്‍ വരെയുള്ള വൈവിധ്യമായ താമസസൗകര്യങ്ങള്‍ പ്രയാഗ് രാജിലുണ്ട്. പ്രയാഗ് രാജിലെ ഹോട്ടലുകള്‍ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
advertisement
ഹോംസ്‌റ്റേകള്‍: പ്രയാഗ് രാജിലെ സ്ഥിരതാമസക്കാര്‍ കുംഭമേള നടക്കുന്ന സമയത്ത് ഭക്തര്‍ക്ക് തങ്ങളുടെ വീടുകളിലെ ഉപയോഗിക്കാത്ത മുറികള്‍ വാടകയ്ക്ക് നല്‍കുന്നത പ്രവണതയുണ്ട്. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് അധികം ചെലവുകളില്ലാതെ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും.
ജനുവരിയില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ നാല് കോടിയിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എല്ലാവരും ചടങ്ങുകളിലെല്ലാം പങ്കെടുക്കും. ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനമാണ് ഇതില്‍ പ്രധാന ചടങ്ങ്. ഇതിലൂടെ ആത്മാവിനെ ശുദ്ധീകരിക്കുമെന്നും പാപങ്ങള്‍ മോചിക്കപ്പെടുമെന്നും കരുതുന്നു. കൂടാതെ, ആത്മീയ വിമോചനത്തിലേക്ക് നയിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Maha Kumbh Mela 2025 | എവിടെ താമസിക്കുമെന്നോര്‍ത്ത് ആശങ്ക വേണ്ട; താമസവും മറ്റു സൗകര്യങ്ങളും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement