'അമിത് ഷായുടെ ഹിന്ദി വാദം യാഥാര്‍ഥ്യമാകില്ല'; ഒരു മിനിട്ടില്‍ 3 ഭാഷയിൽ സംസാരിക്കുന്ന ജയറാം രമേഷ് പറയുന്നു

Last Updated:

ഹിന്ദി രാജ്യത്തെ പൊതു ഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പൊതു ഭാഷ സംബന്ധിച്ച ചർച്ച സജീവമായത്.

ബംഗലുരൂ: രാജ്യത്തെ എല്ലാവരും സംസാരിക്കുന്ന ഭാഷയാക്കി ഹിന്ദിയെ മാറ്റണമെന്ന അമിത് ഷായുടെ നിർദ്ദേശം ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുന്നോട്ടു വച്ച ആശയങ്ങൾ ഉപേക്ഷിച്ചാൽ ഇന്ത്യയുടെ തന്നെ ആശയം ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗലുരുവിൽ കാർണാടക ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു ജയറാം രമേഷ്. സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിൽ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. "എനിക്ക് ഒരു മിനിട്ടിനിടെ മൂന്നു ഭാഷകളിൽ സംസാരിക്കാനറിയാം. വെറുതെ ഒർമ്മിപ്പിച്ചെന്നേയുള്ളൂ..."
"നമുക്ക് ഒരൊറ്റ രാജ്യവും ഒരു നികുതി ഘടനയുമുണ്ട്. എന്നാൽ ഒരു രാജ്യം- ഒരു ഭാഷ എന്നത് ഒരിക്കലും നടപ്പാക്കാനാകാത്ത യാഥാർഥ്യമാണ്. നമ്മൾ ഒരു രാജ്യക്കാരാണ്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുമാണ്." -അദ്ദേഹം പറഞ്ഞു.
advertisement
"നമുക്ക് ഒരു രാജ്യവും -ഒരു തെരഞ്ഞെടുപ്പും ആകാം, പക്ഷെ ഒരിക്കലും ഒരു രാജ്യവും ഒരു സംസ്ക്കാരവും ആകാനോ ഒരു രാജ്യവും ഒരു ഭാഷയും ആയി മാറാനോ സാധിക്കില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി രാജ്യത്തെ പൊതു ഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പൊതു ഭാഷ സംബന്ധിച്ച ചർച്ച സജീവമായത്. ഹിന്ദി അടച്ചേൽപ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നു പ്രഖ്യാപിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
advertisement
ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്റു മുന്നോട്ടുവച്ച ആശങ്ങൾ ഇന്ന് നിരന്തരമായ ആക്രമണൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ജയറാം രമേഷ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'അമിത് ഷായുടെ ഹിന്ദി വാദം യാഥാര്‍ഥ്യമാകില്ല'; ഒരു മിനിട്ടില്‍ 3 ഭാഷയിൽ സംസാരിക്കുന്ന ജയറാം രമേഷ് പറയുന്നു
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement