ന്യൂഡൽഹി: സുന്ദരനായതുകൊണ്ടോ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടോ എല്ലാം ആയെന്നു കരുതരുതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റിനെ പരിഹസിച്ചാണ് ഗെഹ്ലോട്ടിന്റെ പരാമര്‍ശം. ബിജെപിയിലേക്കില്ലെന്നും കോണ്ഗ്രസുകാരന് ആയിരിക്കുമെന്നും സച്ചിന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന.
'നന്നായി ഇംഗ്ലീഷ് സംസാരിക്കുക, നല്ല വാക്കുകള്‍ പറയുക, സുന്ദരനായിരിക്കുക ഇതൊക്കെ ആയാല്‍ എല്ലാം ആയില്ല. രാജ്യത്തിനായി എന്താണ് ഹൃദയത്തിലുള്ളത്, നിങ്ങളുടെ തത്വശാസ്ത്രം, നയങ്ങള്‍, സമര്‍പ്പണം ഇതൊക്കെയാണ് പ്രധാനം.'- ഗെഹ്ലോട്ട് പറഞ്ഞു. സ്വര്‍ണം കൊണ്ടുണ്ടാക്കിയ കത്തി തീന്മേശയില് ഉപയോഗിക്കാറില്ലെന്നും ആരുടെയും പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
'ഞാന്‍ നാല്പതു വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പുതിയ തലമുറയെ ഏറെ സ്നേഹിക്കുന്നുമുണ്ട്. ഭാവി അവരുടേതാണ്. അവര്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരും ഒക്കെയാകുന്നുണ്ട്. ഞങ്ങള്‍ പിന്നിട്ട സാഹചര്യങ്ങളിലൂടെ അവര്‍ക്കു കടന്നു പോകേണ്ടിവന്നിരുന്നെങ്കില്‍ ഇതൊക്കെ അവര്‍ക്കു മനസിലാകുമായിരുന്നു' - മുഖ്യമന്ത്രി പറഞ്ഞു. 200 അംഗ നിയമസഭയില്‍ 106 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഗെഹ്ലോട്ടിനെ പിന്തുണക്കുന്നവർ പറയുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.