ഇന്റർഫേസ് /വാർത്ത /India / എട്ടു ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങൻമാർ തട്ടിയെടുത്തു; ഒരു കുഞ്ഞിന് ദാരുണാന്ത്യം

എട്ടു ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കുരങ്ങൻമാർ തട്ടിയെടുത്തു; ഒരു കുഞ്ഞിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മേല്‍ക്കൂരയ്ക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തി. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളുമായി കുരങ്ങൻമാർ ഓടിപ്പോയിരുന്നു. തുടർന്ന് സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

  • Share this:

തഞ്ചാവൂർ: കേവലം എട്ടു ദിവസം മാത്രം പ്രായമായ ഇരട്ട കുട്ടികളെ കുരങ്ങൻമാർ തട്ടിയെടുത്തു. ഇതിൽ ഒരു നവജാതശിശുവിനെ പിന്നീട്  മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ മേൽക്കൂര തകർത്തെത്തിയ കുരങ്ങന്‍മാർ ഉറങ്ങിക്കിടന്ന 8 ദിവസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തട്ടിയെടുക്കുകയായിരുന്നെന്ന് അമ്മ ഭുവനേശ്വരി പറയുന്നു.

വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് താൻ നിലവിളിച്ചു കരഞ്ഞെന്ന് ഭുവനേശ്വരി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി. മേല്‍ക്കൂരയ്ക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തി. എന്നാൽ ഇരട്ടക്കുട്ടികളിലൊരാളുമായി കുരങ്ങൻമാർ ഓടിപ്പോയിരുന്നു. തുടർന്ന് സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ ഉത്തർപ്രദേശിൽ മരച്ചുവട്ടിലിരുന്ന് പണമെണ്ണുകയായിരുന്ന ആളുടെ കയ്യിൽ നിന്നും അഞ്ഞൂറിന്‍റെ ഒരു കെട്ട് നോട്ട് കുരങ്ങൻമാർ തട്ടിപ്പറിച്ചോടിയത് വാർത്തയായിരുന്നു. ഉത്തർപ്രദേശിലെ സീതാപുരിലാണ് 'വ്യത്യസ്തമായ' മോഷണം നടന്നത്. ഖൈരാബാദ് സ്വദേശിയായ ഭഗ്വന്ദീന്‍ എന്നയാളെയാണ് കുരങ്ങുകൾ 'കൊള്ളയടിച്ചത്'. മകന്‍റെ ചികിത്സാ ആവശ്യത്തിനായി സ്വന്തം ഭൂമി വിറ്റ് ലഭിച്ച തുകയിൽ നിന്നാണ് ഒരു വിഹിതം കുരങ്ങുകൾ കൊണ്ടു പോയത്. ‌

Also Read-കുരങ്ങുകളുടെ ആക്രമണം; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ സ്ത്രീ മരിച്ചു

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫീസിൽ രേഖകൾ രജിസ്റ്റർ ചെയ്ത് അഡ്വാൻസ് ലഭിച്ച തുക എണ്ണിത്തിട്ടപ്പെടുത്തുന്ന സമയത്താണ് സംഭവം. നാലുലക്ഷം രൂപയായിരുന്നു അഡ്വാൻസായി ലഭിച്ചത്. ഈ തുക എണ്ണുന്നതിനായി ഓഫീസ് പരിധിക്കുള്ളിലെ തന്നെ ഒരു മരച്ചുവടാണ് അറുപതുകാരനായ ഭഗ്വന്ദീൻ തെരഞ്ഞെടുത്തത്. പണം എണ്ണുന്നതിനിടെ മരത്തിൽ നിന്നും ചാടിയെത്തിയ ഒരു കുരങ്ങൻ ഇയാളുടെ പക്കൽ നിന്നും ഒരു കെട്ട് നോട്ട് തട്ടിപ്പറിച്ചോടുകയായിരുന്നു.

Also Read-കാണാതെ പോയ ഫോൺ തിരികെ കിട്ടിയപ്പോൾ നിറയെ കുരങ്ങന്മാർ പകർത്തിയ സെൽഫികളും വീഡിയോകളും

ഒന്നു തടയാൻ പോലും ആകുന്നതിന് മുമ്പ് അതിവേഗത്തിലായിരുന്നു എല്ലാം. പണം കയ്യിൽ കിട്ടിയ കുരങ്ങ് അത് വാരി വിതറാൻ തുടങ്ങി. താഴെ വീണ പണം ശേഖരിക്കാൻ ആളുകൾ കൂടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഭഗ്വന്ദീൻ ഒടുവിൽ പ്രദേശവാസികളുടെ സഹായം തേടി. ഇവരെത്തി പഴങ്ങളും മറ്റും കാട്ടി കുരങ്ങനെ ആകർഷിച്ച് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ കുരങ്ങന്‍റെ കയ്യിൽ നിന്നും പണം തിരികെയെടുക്കുകയായിരുന്നു.

First published:

Tags: India, Monkey holding her baby, Tamil nadu