കുരങ്ങുകളുടെ ആക്രമണം; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ സ്ത്രീ മരിച്ചു

Last Updated:

ലോക്ക് ഡൗൺ കാലയളവില്‍ പല സംസ്ഥാനങ്ങളിൽ നിന്നും കുരങ്ങുകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സിംല: കുരങ്ങുകളുടെ അപ്രതീക്ഷിത ആക്രമണത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. ഹിമാചൽ പ്രദേശ് കുഫ്തദർ സ്വദേശിയായ രാജ്ബാല എന്ന 56കാരിയാണ് മരിച്ചത്. കഴിഞ്‍ ദിവസമായിരുന്നു സംഭവം,
എന്തോ ആവശ്യത്തിനായി വീടിന്‍റെ ടെറസിലെത്തിയതായിരുന്നു രാജ്ബാല. ഇതിനിടെ കുറച്ചു കുരങ്ങുകൾ ചേർന്ന് കൂട്ടമായി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
You may also like:Vikas Dubey | വികാസ് ദുബെയെ വെടിവെച്ചുകൊന്നത് രക്ഷപെടാൻ ശ്രമിച്ചപ്പോൾ; വിശദീകരണവുമായി പൊലീസ് [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]
ലോക്ക് ഡൗൺ കാലയളവില്‍ പല സംസ്ഥാനങ്ങളിൽ നിന്നും കുരങ്ങുകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങളും മറ്റും അടച്ചതോടെ ഭക്ഷണത്തിനായി ഈ പ്രദേശങ്ങള്‍ ആശ്രയിച്ചിരുന്ന മൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാതെയായി. വിശപ്പു മൂലം അക്രമാസക്തമാകുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
മലയാളം വാർത്തകൾ/ വാർത്ത/India/
കുരങ്ങുകളുടെ ആക്രമണം; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ സ്ത്രീ മരിച്ചു
Next Article
advertisement
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
  • ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് യാദ്ഗിർ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി.

  • മാർച്ച് നരേന്ദ്ര റാത്തോഡ് ലേഔട്ടിൽ നിന്ന് ആരംഭിച്ച് പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

  • പൊതുസ്വത്തിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടം വരുത്തരുതെന്നും, കർശന നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശം.

View All
advertisement