'സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിന് പിന്തുണ'; നിലപാട് വ്യക്തമാക്കി അമേരിക്ക
Last Updated:
ഭീകരര്‍ക്കുള്ള പിന്തുണ പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്നതില്‍ യുഎസിനു വ്യക്തമായ നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോള്‍ട്ടന്‍ വ്യക്തമാക്കി.
വാഷിംഗ്ടണ്‍: സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടു വെള്ളിയാഴ്ച യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ബോള്‍ട്ടന്‍ തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.
രണ്ടു തവണ അജിത് ഡോവലിനെ വിളിച്ച് തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ നടപടികള്‍ക്ക് അമേരിക്കയുടെ പിന്തുണ അറിയിച്ചതായി ജോണ്‍ ബോള്‍ട്ടന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
ഭീകരര്‍ക്കുള്ള പിന്തുണ പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്നതില്‍ യുഎസിനു വ്യക്തമായ നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോള്‍ട്ടന്‍ വ്യക്തമാക്കി.
ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന നിലപാട് പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തെ പ്രതിരോധിക്കുന്ന ഇന്ത്യയോടൊപ്പമാണ് യുഎസ് നില്‍ക്കുന്നതെന്നും പോംപെയോ വ്യക്തമാക്കി.
ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചാണു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സും പ്രതികരിച്ചത്. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ ഏക ലക്ഷ്യം അക്രമവും അശാന്തിയും ഭയവും വിതയ്ക്കലാണെന്നും സാറ വ്യക്തമാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2019 8:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിന് പിന്തുണ'; നിലപാട് വ്യക്തമാക്കി അമേരിക്ക