വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും

Last Updated:

തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകൾ നടക്കുന്നത്

വയനാട്: പുൽവാമ ഭീകരാക്രമത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വസന്തകുമാറിന്‍റെ ഭൗതിക ശരീരം ഇന്ന് 9 മണിയോട് കൂടി കോ‍ഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. ലക്കിടിയിൽ പൊതുദർശനത്തിന് വെച്ചശേഷം തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകൾ നടക്കുന്നത്.
രാവിലെ 8. 55 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച ശേഷം വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങും. പിന്നെ റോഡ് മാർഗം വയനാട്ടിലേക്ക്. ലക്കിടി ഗവ എൽപി സ്കൂളിലാണ് പൊതുദർശനം. തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിൽ സംസ്കാരം. സൈനിക ബഹുമതികളോടെ നടക്കുന്ന സംസ്കാരചടങ്ങിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുക്കും.
അവധിക്ക് നാട്ടിലെത്തിയ വസന്തകുമാർ ക‍ഴിഞ്ഞ ഫെബ്രുവരി 8നാണ് തിരിച്ചുപോയത്. ശ്രീനഗറിലേക്കുള്ള സൈനിക വാഹനത്തിൽ കയറും മുൻപ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സൈന്യത്തിൽ 18 വർഷത്തെ സേവനം പൂർത്തിയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം വിരമിക്കാനിരിക്കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement