കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്‍വത് എന്നിവരടങ്ങുന്നതാണ് സമിതി.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ 85ഓളം കാര്‍ഷക സംഘടനകളെ സമീപിച്ചതായി സമിതി അറിയിച്ചു. അവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിച്ചതായും സമിതി അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധം തുടുന്നുണ്ട്.
ഹോളി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഏപ്രില്‍ അഞ്ചിന് ശേഷം ആയിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക. ഈ വര്‍ഷം ജനുവരി 12 ന് മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ ബന്ധപ്പെട്ടവരുമായി കൂടിയലോചിച്ച് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു.
advertisement
ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്‍വത് എന്നിവരടങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്‍മാറുമകയായിരുന്നു. സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുകയും കാര്‍ഷിക നിയമങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആയിരുന്നു കോടതി നിര്‍ദേശം.
അതേസമയം കാര്‍ഷിക നിമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കര്‍ഷകര് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷക വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്.
advertisement
Also Read- 'ഇരട്ടവോട്ട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു, വിവരങ്ങള്‍ നാളെ പുറത്തുവിടും': രമേശ് ചെന്നിത്തല
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റ് അനുകൂലമാണെന്നും മാണ്ഡി സമ്പ്രദായത്തെ ഇല്ലതാക്കുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷക മേഖളയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും കാര്‍ഷകര്‍ക്ക് സഹായകരമായ ഒന്നാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി നിരവധി തവണ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
advertisement
കാര്‍ഷക നിയമം നടപ്പാക്കുന്നത് 18 മാസത്തേക്ക് നിര്‍ത്തിവെക്കാമെന്നും നിയമത്തില്‍ ആവശ്യമെങ്കില്‍ ഭേദഗതി വരുത്താമെന്നും ഉള്‍പ്പെടുയുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനയ്ക്ക് മുന്നില്‍ വെച്ചിരുന്നെങ്കിലും ഇതെല്ലാം സംഘടനകള്‍ നിരസിക്കുകയായിരുന്നു. കര്‍ഷിക മനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 31, 2021 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു






