'അമ്മയും ഭാര്യയും സഹോദരിമാരും സ്ത്രീകളാണ്'; രാഹുൽ ഗാന്ധിക്കെരായ പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോർജ്

Last Updated:

വൃദ്ധയായ മാതാവിന്റെയും ഭാര്യയുടെയും ഫോണിലും ചിലർ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ജോയ്സ് ജോർജ്

രാഹുൽഗാന്ധിക്കെതിരായ മോശം പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. തന്റെ ഭാഗത്തുനിന്ന് ഉണ്ടാക്കാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായത്. പൊതുവേദിയിൽ മാത്രമല്ല സ്വകാര്യ സംഭാഷണങ്ങളിൽ പോലും ജാഗ്രത പാലിക്കണമെന്ന തിരിച്ചറിവ് ഇതിലൂടെ തനിക്ക് ഉണ്ടായെന്ന് ജോയ്സ് ജോർജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തന്റെ ഫേസ്ബുക്ക് പേജിൽ അധിക്ഷേപം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്. താൻ ഇതൊന്നും നീക്കം ചെയ്തിട്ടില്ല. മാതാവിന്റെയും ഭാര്യയുടെയും ഫോണിലും ചിലർ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ജോയ്സ് ജോർജ് ഫേസ്ബുക്കിൽ കുറച്ചിട്ടുണ്ട്.
എഫ് ബി പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ,
ഇതിനുമുൻപ്‌ ഒരിക്കൽപോലും ഉണ്ടാകാത്ത അനുചിതമായ പരാമർശം എന്റെ ഭാഗത്തുനിന്നുമുണ്ടായെന്ന് ബോധ്യമായപ്പോൾ തന്നെ നിരുപാധികം പിൻവലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നെപ്പോലൊരാളുടെ ഭാഗത്തുനിന്നുമുണ്ടാകാൻ പാടില്ലാത്ത പരാമർശമായിരുന്നതെന്ന കാര്യത്തിലും തർക്കമില്ല. പൊതുവേദിയിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിലും പുലർത്തേണ്ട ജാഗ്രതയും സമീപനവും സംബന്ധിച്ച തിരിച്ചറിവുകൾക്ക് ഈ വിവാദം സഹായിച്ചു.
advertisement
ഈ തിരഞ്ഞെടുപ്പിൽ ഗൗരവമുള്ള രാഷ്ട്രീയം ചർച്ചചെയ്യേണ്ട രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ മുൻ ദേശീയ അധ്യക്ഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അലംഭാവത്തെ സംബന്ധിച്ചുള്ള വിമർശനമാണ് പറഞ്ഞുവെച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഘടകങ്ങളും സാമ്പത്തിക അടിത്തറയും ഇല്ലാതാക്കുന്ന മോദി ഗവൺമെന്റിന്റെ നിലപാടുകളെ സംബന്ധിച്ച് സംസാരിക്കാൻ വിമുഖത കാണിക്കുകയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയു ചെയ്യുന്നതിലെ രാഷ്ട്രീയ അപക്വത ഈ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതാണെന്നാണ് എന്റെ നിലപാട്.
advertisement
അനുചിതമായ പരാമർശം എന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെ പേരിൽ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകൾ അല്ലാതാകുന്നില്ല. സ്ത്രീകൾ എന്ന നിലയിൽ ലഭിക്കേണ്ട പരീരക്ഷയ്ക്ക് അർഹരല്ലാതാവുന്നുമില്ല. എന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലെ കമന്റുകൾ ഒന്നും നീക്കം ചെയ്തിട്ടില്ല. കോൺഗ്രസ്സ് നേതാക്കന്മാർ തുടങ്ങി പ്രവർത്തകർ വരെയുള്ളവർ അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങൾ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ഇതിനടിയിലും നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം, പറയാം. എല്ലാത്തിനും പരിരക്ഷയുള്ള പ്രത്യേക വിഭാഗവും നമുക്കിടയിൽ ഉണ്ടല്ലോ!
advertisement
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുകയും ജനോപകാരപ്രദമായ സാമ്പത്തിക നയങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിലൂടെ മാത്രമേ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം സുരക്ഷിതമാവൂ. ബദൽ സാമ്പത്തിക നയത്തിലധിഷ്ഠിതമായി നടപ്പിലാക്കിയ ജനോപകാരപ്രദമായ ക്ഷേമപദ്ധതികളും സർവതലസ്പർശിയായ വികസനപദ്ധതികളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ നേട്ടമാണ്. മതനിരപേക്ഷതയിൽ ഉറച്ചുനിന്നുകൊണ്ട് മുഴുവൻ ജനവിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുകയും മതസ്പർദ്ധ ഇല്ലാതെ കേരളത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു എൽഡിഎഫ് ഗവൺമെന്റ്.ഇതു സംബന്ധിക്കുന്ന ഗൗരവമുള്ള രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും നടക്കുക തന്നെ വേണം.
advertisement
രാഹുൽ ഗാന്ധിക്കും കോളേജ് വിദ്യാർത്ഥിനികൾക്കുമെതിരെ ജോയ്സ് ജോർജ് നടത്തിയ പരാമർശത്തിൽ വ്യാപകമായ വിമർശനമായിരുന്നു ഉയർന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർ പരാമർശത്തിനെതിരെ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെ ജോയസ് ജോർജ് ഖേദപ്രകടനവും നടത്തി.
രാഹുൽ ഗാന്ധിക്ക് എതിരെയുണ്ടായ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. കുമളി അണക്കരയിൽ സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതു വേദിയിൽ വച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് ഫെയ്സ്ബുക്കിലൂടെ വീണ്ടും ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മയും ഭാര്യയും സഹോദരിമാരും സ്ത്രീകളാണ്'; രാഹുൽ ഗാന്ധിക്കെരായ പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോർജ്
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement